കഴക്കൂട്ടത്തുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം...

കഴക്കൂട്ടം-കാരോട് ബൈപ്പാസിലുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. വാഴമുട്ടം ജംഗ്ഷനിൽ ഇന്നലെ പുലർച്ചെ കാറടിച്ച് ഹോട്ടൽ ജീവനക്കാരനായ സ്കൂട്ടർ യാത്രികൻ മരിച്ചു. പാച്ചല്ലൂർ പാറവിള വട്ടവിള വീട്ടിൽ പരേതനായ രാമചന്ദ്രൻ്റേയും വൽസലയുടേയും മകൻ ആർ.വി പ്രദീപ് ചന്ദ്രൻ (കുഞ്ഞുമോൻ 51) ആണ് മരിച്ചത്.
കോവളം ഭാഗത്തെ ഹോട്ടലിൽ ജോലി കഴിഞ്ഞ് സ്കൂട്ടറിൽ മടങ്ങുമ്പോൾ തിരുവല്ലം ഭാഗത്തുനിന്നും അമിതവേഗത്തിൽ എത്തിയ തമിഴ്നാട് രജിസ്ട്രേഷൻ കാർ ഇയാളെ ഇടിച്ച് തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ മുഖം അടിച്ചാണ് പ്രദീപ് റോഡിൽ വീണതെന്ന് നാട്ടുകാർ . നാട്ടുകാരും പൊലീസും പ്രദീപിനെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ പൂർണമായും കാറിന്റെ മുൻഭാഗവും തകർന്നു. കാർ പൊലീസ് പിടികൂടിയിട്ടുണ്ട്. വണ്ടിയുടെ ഡ്രൈവർ തമിഴ്നാട് സ്വദേശിക്കെതിരെ മനപൂർവ്വം അല്ലാത്ത നരഹത്യക്ക് കേസെടുക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha
























