പോക്‌സോ കേസ് പ്രതിയായ രണ്ടാനച്ഛനൊപ്പം ആറു വയസുകാരിയെ വിട്ടയച്ചു! ശകാരം കിട്ടിയിട്ടും അടങ്ങിയില്ല! പാരലൽ കോളേജിൽ ഒരുമിച്ചു പഠിപ്പിച്ച സൗഹൃദം മുതലാക്കി പീഡനം; പരാതിയെ തുടർന്ന് സസ്‌പെന്റ് ചെയ്ത എറണാകുളം ട്രാഫിക് കൺട്രോൾ സി ഐ സൈജുവിന്റെ ചെയ്തികൾ ഞെട്ടിക്കുന്നത്

പാരലൽ കോളേജിൽ ഒരുമിച്ചു പഠിപ്പിച്ച സൗഹൃദം മുതലാക്കി പീഡനം തുടർന്ന എറണാകുളം ട്രാഫിക് കൺട്രോൾ സി ഐ സൈജുവിനെ സസ്‌പെന്റ് ചെയ്തതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം നെടുമങ്ങാട് പൊലീസ് സൈജുവിനെതിരെ കേസ് രെജിസ്റ്റർ ചെയ്യുകയുണ്ടായി. പൊലീസ് അസോസിയേഷൻ റൂറൽ പ്രസിഡന്റായിരുന്ന സൈജു പോക്‌സോ കേസ് പ്രതിയായ രണ്ടാനച്ഛനൊപ്പം ആറു വയസുകാരിയെ പറഞ്ഞുവിട്ടതിന് മേലുദ്യോഗസ്ഥരുടെ താക്കീത് കേൾക്കേണ്ടി വന്നിട്ടുണ്ട്. സൈജുവിനെതിരായ പുതിയ പീഡന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.
അതോടൊപ്പം തന്നെ മലയിൻകീഴ് സി ഐ ആയിരിക്കെ വനിത ഡോക്ടറെ പീഡിപ്പിച്ചതിന് കേസിൽപ്പെട്ട സി ഐ സൈജുവിനെ ആഭ്യന്തര വകുപ്പ് രക്ഷിച്ചെടുത്തത് സി പി എമ്മിന്റെ അതിവിശ്വസ്തനായതു കൊണ്ടാണ് എന്ന സൂചനയും പരക്കുന്നുണ്ട്. അതേസമയം സി ഐ സൈജുവിന്റെ സുഹൃത്തിന്റെ ഭാര്യയാണ് നെടുമങ്ങാട് പൊലീസിന് പരാതി നല്കിയത്. സൈജു പൊലീസിൽ എത്തുന്നതിന് മുൻപ് ഒരുമിച്ച പാരലൽ കോളേജിൽ പഠിപ്പിച്ച് പരിചയം ഉണ്ടായിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം കണ്ടതോടെ ഇരുവരും കുടുംബ സുഹൃത്തുക്കളായി മരുകയുണ്ടായി. കുടംബങ്ങൾ ഒന്നിച്ച് യാത്രയും നടത്തിയിരുന്നു. ഇതിനിടയിലാണ് സി ഐ സൈജു ചൂഷണം തുടങ്ങിയത് എന്നാണ് പരാതിയിൽ പറയുന്നത്.
കൂടാതെ വിവാഹം കഴിക്കാമെന്നു പറഞ്ഞ് ആണ് പീഡനം തുടങ്ങിയത്. പിന്നീട് ഇത് ഭീഷണിയായി മാറുകയായിരുന്നു. ഇതിനിടെ യുവതിയിൽ നിന്നും പണവും കൈക്കലാക്കി. തിരികെ ചോദിച്ചപ്പോൾ ഭീഷണി തുടരുകയാണ് ചെയ്തത്. പീഡനം സഹിക്കാതെ വന്നപ്പോൾ തന്നെ യുവതി ഭർത്താവിനോടു കാര്യങ്ങൾ തുറന്ന് പറയുകയുണ്ടായി. ഇതിനുപിന്നാലെ ഭർത്താവുമൊത്താണ് യുവതി നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നല്കിയത്.
അതേസമയം പരാതി പരിശോധിച്ച് പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പിന്നാലെ സസ്‌പെന്റ് ചെയ്തു. അന്വേഷണത്തിൽ കഴമ്പുള്ളതു കൊണ്ടാണ് ഇത്. ബലാത്സംഗ കേസിൽ വ്യാജ രേഖ ചമയ്ക്കാൻ ശ്രമിച്ചുവെന്നും ആരോപണം ഉയരുന്നുണ്ട്. ഇതിന്റെ പേരിൽ മലയിൻകീഴ് പൊലീസ് സ്‌റ്റേഷനിലെ റൈറ്റർക്കെതിരേയും നടപടിയുണ്ട്. റൈറ്റർ പ്രദീപിനേയും സസ്‌പെന്റ് ചെയ്യുകയുണ്ടായി.
https://www.facebook.com/Malayalivartha
























