സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കം ചെയ്യാനുള്ള ബില്ലിന്റെ കരട് പതിപ്പിന് മന്ത്രിസഭ അംഗീകാരം നല്‍കി... ഡിസംബര്‍ അഞ്ചിന് ആരംഭിക്കുന്ന സഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്ന് സൂചന

സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കം ചെയ്യാനുള്ള ബില്ലിന്റെ കരട് പതിപ്പിന് മന്ത്രിസഭ അംഗീകാരം നല്‍കി. ബില്‍ ഉടനടി നിയമസഭയില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാരിന്റെ നീക്കം.
ഡിസംബര്‍ അഞ്ചിന് ആരംഭിക്കുന്ന സഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്ന് സൂചനകള്‍. സര്‍വകലാശാലകളുടെ തനത് ഫണ്ടില്‍ നിന്ന് ചാന്‍സലര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കാനുള്ള നിര്‍ദേശമുള്‍പ്പെടെ നിരവധി മാറ്റങ്ങളാണ് ബില്‍ വഴി നടപ്പിലാക്കാനായി ഉദ്ദേശിക്കുന്നത്.
https://www.facebook.com/Malayalivartha
























