പൊലീസ് സ്റ്റേഷൻ വരെ ആക്രമിച്ച അതീവ ഗുരുതരസാഹചര്യം മുൻ നിർത്തി വിഴിഞ്ഞത്ത് പ്രത്യേക സുരക്ഷ; ബാഹ്യ ഇടപെടൽ ഉണ്ടായെന്നതിൽ പ്രാഥമിക അന്വേഷണം നടത്തും; വിഴിഞ്ഞം സംഘർഷത്തിൽ വിശദാംശങ്ങൾ തേടി എൻ ഐ എ

വിഴിഞ്ഞത്ത് സ്ഥിതിഗതികൾ വളരെ മോശമായി കൊണ്ടിരിക്കുകയാണ്. ഈയൊരു സാഹചര്യത്തിൽ വിഴിഞ്ഞത്തേക്ക് എൻ ഐ എ കുതിച്ചെത്തുന്നു എന്ന ഏറ്റവും പുതിയ വിവരം പുറത്ത് വരികയാണ്. വിഴിഞ്ഞം പോലീസിനോടാണ് റിപ്പോർട്ട് തേടിയിരിക്കുകയാണ് എൻ ഐ എ . വിഴിഞ്ഞം സംഘർഷത്തിൽ എൻ ഐ എ വിശദാംശങ്ങൾ തേടിയിരിക്കുകയാണ്. ബാഹ്യ ഇടപെടൽ ഉണ്ടായെന്നതിൽ പ്രാഥമിക അന്വേഷണം നടത്താനാണ് എൻ ഐ എയുടെ ഇപ്പൊഴത്തെ നീക്കം.
പൊലീസ് സ്റ്റേഷൻ വരെ ആക്രമിച്ച അതീവ ഗുരുതരസാഹചര്യം മുൻ നിർത്തി വിഴിഞ്ഞത്ത് പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ് .കേസന്വേഷണത്തിനും ക്രമസമാധാനത്തിനുമായി രണ്ടു സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ അടിച്ചു തകർത്തവരെ ഇതേവരെ അറസ്റ്റ് ചെയ്തിട്ടില്ല. മൂവായിരം പേർക്കെതിരെ കേസെടുത്തുവെങ്കിലും പെട്ടെന്നൊരു അറസ്റ്റ് വേണ്ടെന്ന തീരുമാനമാണ് ഇപ്പോൾ എടുത്തിരിക്കുന്നത് .
ഇപ്പോഴുണ്ടായിരിക്കുന്ന ക്രമസമാധാന അന്തരീക്ഷം കലുഷിതമാക്കേണ്ടെന്ന തീരുമാനത്തിലാണ് അറസ്റ്റ് ഇപ്പോൾ വൈകുന്നത്. സ്റ്റേഷൻ ആക്രണത്തിൽ പരിക്കേറ്റ് ചികിത്സയിലുണ്ടായ സമരസമിതിയിലെ എട്ടുപേർ ആശുപത്രി വിടുകയും ചെയ്യ്തു. ഇവരെ അറസ്റ്റ് ചെയ്ത് ആശുപത്രി സെല്ലിലേക്കെങ്കിലും മാറ്റണമെന്ന് പോലീസുകാർ ആവശ്യപ്പെട്ടു. പക്ഷെ ഉന്നത ഉദ്യോഗസ്ഥർ തടഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ കലുഷിതമായിരുന്ന വിഴിഞ്ഞം ഇന്ന് ശാന്തമായിരിക്കുകയാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം.
https://www.facebook.com/Malayalivartha
























