സാങ്കേതിക സർവകലാശാല വിസി സിസ തോമസിന്റെ നിയമനത്തിന് എതിരായ ഹർജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിൽ അപ്പീലിനൊരുങ്ങി സർക്കാർ; ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാനാണ് നീക്കം

സാങ്കേതിക സർവകലാശാല വിസി സിസ തോമസിന്റെ നിയമനത്തിന് എതിരായ ഹർജിഹൈകോടതി തള്ളിയിരുന്നു. ഇപ്പോൾ ഇതാ സിംഗിൾ ബെഞ്ച് വിധിക്ക് എതിരെ സർക്കാർ അപ്പീൽ നൽകുവനൊരുങ്ങുകയാണ് .ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാനാണ് ഇപ്പോഴത്തെ നീക്കം.എജി യുടെ നിയമോപദേശം തേടിയിട്ടേ അപ്പീൽ നൽകൂ. സിംഗിൾ ബെഞ്ച് ഹർജി തള്ളിയതോടെ സിസ തോമസ് കെടിയു ആസ്ഥാനത്ത് കൂടുതൽ സജീവമായി പ്രവർത്തിക്കാനുള്ള സാധ്യത തള്ളിക്കളയാൻ ആകില്ല .
സിസയോടുള്ള എതിർപ്പും നിസഹകരണവും കെടിയു ഉദ്യോഗസ്ഥർ തുടർന്നാൽ സർവകലാശാലയിൽ വീണ്ടും പ്രതിസന്ധി രൂക്ഷമാകും എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം കഴിഞ്ഞ ദിവസമായിരുന്നു ഈ ഒരു കേസിൽ നിർണായകമായ വിധി വന്നത്. കെടിയു താൽക്കാലിക വി.സി.യായി ഡോ. സിസ തോമസിനെ ചാൻസലറായ ഗവർണർ നിയമിച്ചതിനെതിരെ സർക്കാർ ഹർജി നൽകിയിരുന്നു.
കെടിയു താൽക്കാലിക വി.സി സ്ഥാനത്ത് ഡോക്ടർ സിസ തോമസിനെ തുടരാം എന്ന് നിർണ്ണായക വിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. അതായത് സർക്കാരിന്റെ ഹർജി ഹൈക്കോടതി തള്ളിയിരിക്കുകയാണ്. നിർണ്ണായകമായ വിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിന് തിരിച്ചടിയായി മാറിയിരിക്കുകയാണ് ഈ വിധി.
സിസ തോമസിന്റെ നിയമനത്തിനെതിരെ സർക്കാർ നൽകിയ ഹർജി ഹൈക്കോടതി പരിഗണിച്ചപ്പോൾ നിർണ്ണായകമായ പല പരാമർശങ്ങളും ഈ വിഷയത്തിൽ നടത്തി , സർക്കാരിന്റെ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി പറഞ്ഞു. മാത്രമല്ല സർക്കാരിനെ വിമർശിക്കുകയും ചെയ്തു കോടതി. ചാൻസലറുടെ ഉത്തരവിനെ സർക്കാർ ചോദ്യം ചെയ്തത് അത്യപൂർവ്വം എന്നാണ് കോടതിയുടെ നിരീക്ഷണം.
https://www.facebook.com/Malayalivartha
























