വനിതാ പൊലീസ് സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡ് തൃശ്ശൂരിലെ കേരള പൊലീസ് അക്കാഡമിയില്‍ നാളെ നടക്കും.... മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി അഭിവാദ്യം സ്വീകരിക്കും

വനിതാ പൊലീസ് സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡ് തൃശ്ശൂരിലെ കേരള പൊലീസ് അക്കാഡമിയില്‍ വ്യാഴാഴ്ച നടക്കും. രാവിലെ 9ന് ആരംഭിക്കുന്ന പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി അഭിവാദ്യം സ്വീകരിക്കും.
പൊലീസ് മേധാവി അനില്‍ കാന്ത് ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. 109 വനിതകളാണ് പരിശീലനം പൂര്‍ത്തിയാക്കി സേനയുടെ ഭാഗമാകുന്നത്.
കഴിഞ്ഞവര്‍ഷം ഡിസംബര്‍ എട്ടിനാണ് ഇവരുടെ പരിശീലനം ആരംഭിച്ചത്. 9മാസത്തെ അടിസ്ഥാന പരിശീലനത്തിന്റെ ഭാഗമായി വിവിധ ആയുധങ്ങള്‍ ഉപയോഗിക്കുന്നതിലും ബോംബ് ഡിറ്റക്ഷന്‍, വി.ഐ.പി സെക്യൂരിറ്റി എന്നിവയിലും ഇവര്‍ക്ക് പരിശീലനം നല്‍കി.
മലപ്പുറത്തെ സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ഭീകരവിരുദ്ധ പരിശീലനവും ഹൈ ആള്‍ട്ടിട്ട്യൂഡ് പരിശീലനവും ഇവര്‍ക്ക് ലഭ്യമായിട്ടുണ്ട്.
https://www.facebook.com/Malayalivartha

























