തിരുവൈരാണിക്കുളം ഭാഗത്ത് കാറിൽ സഞ്ചരിക്കുകയായിരുന്ന തണ്ടേക്കാട് സ്വദേശിയെ മറ്റൊരു വാഹനത്തിൽ വന്ന് വട്ടം വച്ച് ബലമായി പിടിച്ചിറക്കി; കാർ തടഞ്ഞ് നിർത്തി തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കൂടി പിടിയിൽ

തിരുവൈരാണിക്കുളം ഭാഗത്ത് വച്ച് കാർ തടഞ്ഞ് നിർത്തി തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കൂടി പിടിയിലായതായി റിപ്പോർട്ട്. കോട്ടപ്പുറം ആലങ്ങാട് ആശാരിപ്പറമ്പ് വീട്ടിൽ രജീഷ് (34) നെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയിരിക്കുന്നത് . സംഭവവുമായി ബന്ധപ്പെട്ട് മുളവൂർ വട്ടക്കട്ടുകുടി മൊയ്തീൻ ഷാ, ഏലൂക്കര കാട്ടിപ്പറമ്പ് വീട്ടിൽ മുഹമ്മദ് റാഫി എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്യുകയുണ്ടായിരുന്നു.
അതേസമയം കഴിഞ്ഞ മാസം 29 ന് വൈകീട്ടാണ് സംഭവം നടന്നത്. തിരുവൈരാണിക്കുളം ഭാഗത്ത് കാറിൽ സഞ്ചരിക്കുകയായിരുന്ന തണ്ടേക്കാട് സ്വദേശിയെ മറ്റൊരു വാഹനത്തിൽ വന്ന് വട്ടം വച്ച് ബലമായി പിടിച്ചിറക്കി കാർ തട്ടിക്കൊണ്ട് പോവുകയാണ് ചെയ്തത്.
കൂടാതെ വ്യക്തി വൈരാഗ്യമായിരുന്നു സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. തട്ടിക്കൊണ്ട് പോയ സംഘത്തിലെ രണ്ട് പേരെ അന്ന് തന്നെ പൊലീസ് പിടികൂടുകയും ചെയ്തിരുന്നു. വാഹനവും അന്ന് തന്നെ കണ്ടെടുക്കുകയുണ്ടായി. എന്നാല്‍ ഈ സമയംഒളിവിൽ പോയ രജീഷിനെ കഴിഞ്ഞ രാത്രി ആലങ്ങാട് ഭാഗത്ത് വച്ചാണ് പിടികൂടിയിരുന്നത്. എ എസ് പി അനൂജ് പലിവാൽ, ഇൻസ്പെക്ടർ ആർ. രഞ്ജിത്ത്, എസ് ഐമാരായ റിൻസ് എം തോമസ്, ഗ്രീഷ്മ ചന്ദ്രൻ , പി എം ഷാജി, എ എസ് ഐ ഷിബു മാത്യു, സലിം, എസ് സി പി ഒ അബ്ദുൾ മനാഫ്, ടി എസ് അനീഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
https://www.facebook.com/Malayalivartha
























