കോഴിക്കോട് ട്രെയിന്‍ തട്ടി അമ്മയും കുഞ്ഞും മരിച്ചു... പാളം മുറിച്ചുകടക്കവെയായിരുന്നു അപകടമെന്ന് സൂചന

കോഴിക്കോട് ട്രെയിന്‍ തട്ടി അമ്മയും കുഞ്ഞും മരിച്ചു. കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം. ബുധനാഴ്ച രാവിലെ 10.30ന് ആയിരുന്നു ദാരുണ അപകടം. അമ്മയെയും കുട്ടിയെയും തിരിച്ചറിഞ്ഞിട്ടില്ല. പാളം മുറിച്ചുകടക്കവെയായിരുന്നു അപകടമെന്നാണ് സൂചന.
അതേസമയം തിരുവനന്തപുരത്ത് ഊരമ്പിന് സമീപം ബൈക്ക് ലോറിയില്‍ തട്ടി നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്രികരായ താഴെവിള തെങ്ങറത്തല സ്വദേശികളായ ജോബിന്‍(22) ജഫ്രീന്‍(19) എന്നിവരാണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന ജീനോ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.ഊരമ്പില്‍നിന്ന് സിമന്റുമായി പൊഴിയൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും എതിര്‍ദിശയില്‍ വരികയായിരുന്ന ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്.
ബൈക്ക് ലോറിയില്‍ തട്ടി നിയന്ത്രണംവിട്ട് റോഡില്‍ മറിയുകയായിരുന്നു. തലയ്ക്കേറ്റ ക്ഷതമാണ് യുവാക്കളുടെ മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമികനിഗമനം.
"
https://www.facebook.com/Malayalivartha
























