രോഗികളെ പരിശോധിക്കാന്‍ ഡോക്ടര്‍മാരില്ല... അട്ടപ്പാടിയിലെ അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍....

രോഗികളെ പരിശോധിക്കാന്‍ ഡോക്ടര്‍മാരില്ല... അട്ടപ്പാടിയിലെ അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍....
അവധി അപേക്ഷ നല്‍കാതെ അഞ്ച് ഡോക്ടര്‍മാര്‍ മുങ്ങിയതോടെയാണ് രോഗികള്‍ വലഞ്ഞത്. ചികിത്സക്കെത്തിയ ആദിവാസി പെണ്‍കുട്ടി കുഴഞ്ഞുവീണു.
ആദിവാസികള്‍ ഉള്‍പ്പെടെയുള്ള രോഗികളുടെ ഏക ആശ്രയമാണ് അഗളി സാമൂഹികാരോഗ്യ കേന്ദ്രം. ഇവിടെ ആകെയുള്ളത് ഒന്‍പത് ഡോക്ടര്‍മാരാണ്.
ഇതില്‍ ഒരാള്‍ ശബരിമല ഡ്യൂട്ടിക്കും മറ്റൊരാള്‍ ട്രെയിനിംഗിനും പോയി. അഞ്ചുപേര്‍ അനുമതിയില്ലാതെ അവധിയിലും പ്രവേശിച്ചു. ബാക്കിയുള്ള ഒരു ഡോക്ടര്‍ പോസ്റ്റുമോര്‍ട്ടം ഡ്യൂട്ടിയിലും മറ്റൊരാള്‍ക്ക് ഉച്ചയ്ക്ക് ശേഷവുമാണ് ഡ്യൂട്ടി.
ഇതോടെ ആശുപത്രിയില്‍ ചികിത്സിക്കാനായി ഒരൊറ്റ ഡോക്ടര്‍മാരുമില്ലാതായി. രാവിലെ മുതല്‍ എത്തിയ രോഗികള്‍ കാത്തുകാത്ത് വലഞ്ഞിരിക്കുകയാണ്.
മണിക്കൂറുകള്‍ നിന്നിട്ടും ഡോക്ടര്‍മാര്‍ എത്താതായതോടെ രോഗികള്‍ ബഹളം വെച്ചു. ഇതോടെ അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സുപ്രണ്ടും കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ സുപ്രണ്ടും എത്തി രോഗികളെ പരിശോധിച്ചു. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് പഞ്ചിംഗ് സംവിധാനം ഏര്‍പ്പാടാക്കണമെന്ന് ഏറെക്കാലമായുള്ള ആവശ്യമാണ്. പലപ്പോഴും ജീവനക്കാര്‍ ജോലിക്ക് സമയത്ത് എത്തുന്നില്ലെന്ന പരാതി വ്യാപകമായിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha

























