Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

രണ്ടാം ഭാര്യയെയും മകളെയും ഭർത്താവ് കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ മാഹിൻ കണ്ണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ: മാതാപിതാക്കളെയും കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നെന്ന് പോലീസ്...

30 NOVEMBER 2022 02:41 PM IST
മലയാളി വാര്‍ത്ത

ഊരുട്ടമ്പലം വെള്ളൂർകോണം സ്വദേശിനി ദിവ്യയെയും മകളെയും ഭർത്താവ് കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ കേസിലെ പ്രതിയായ പൂവാർ സ്വദേശി മാഹിൻകണ്ണ് (43) ദിവ്യയുടെ മാതാപിതാക്കളെയും കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നെന്ന് വെളിപ്പെടുത്തൽ. ദിവ്യയേയും കുഞ്ഞിനെയും കൊലപ്പെടുത്തിയ ശേഷം അച്ഛനമ്മമാരെ പൂവാറിലെത്തിക്കാൻ പ്രതി ശ്രമിച്ചിരുന്നെന്നാണ് വിവരം. ദിവ്യയുടെ അമ്മ രാധയെ 2011 ഓഗസ്റ്റ് 24ന് രാത്രി ഏഴ് മണിയോടെ മാഹിൻകണ്ണ് വിളിച്ചിരുന്നു. പൂവാറിലേക്ക് വന്നാൽ മകളെയും കൊച്ചുമകളെയും കാണിച്ചുതരാമെന്ന് പ്രതി രാധയോട് പറഞ്ഞു. ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണം 598 സെക്കന്റ് നീണ്ടുനിന്നു.

ഇപ്പോള്‍ പൂവാറിലേക്ക് നിങ്ങള്‍ മാത്രം വന്നാല്‍ മകളെയും കുഞ്ഞിനെയും കാണിച്ച് തരാം എന്ന് പറഞ്ഞതായി വിദ്യയുടെ അമ്മ പറയുന്നു. 2011 ആഗസ്ത് 18 നാണ് മാഹിന്‍ കണ്ണ് വിദ്യയെയും കുഞ്ഞിനെയും കടലില്‍ തള്ളിയിട്ട് കൊന്നത്.2011 ആഗസ്ത് 21 ന് തമിഴ് പത്രത്തില്‍ വിദ്യയുടെ ഫോട്ടോ അടക്കമുള്ള മൃതദേഹം കിട്ടിയ വാര്‍ത്തയും വന്നിരുന്നു.2011 ആഗസ്ത് 20 ഉച്ചയ്ക്ക് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത മാഹിന്‍ കണ്ണ് ഫോണ്‍ ഓണ്‍ ചെയ്തത് 22 ന് വൈകീട്ട് 7 മണിയ്ക്കാണ്. ഫോണ്‍ ഓണ്‍ ചെയ്തതിന് ശേഷമുള്ള ആദ്യ കാളാണ് മാഹിന്‍ വിദ്യയുടെ അമ്മ രാധയെ വിളിച്ചത്. 2011 ആഗസ്ത് 22 ന് പൂവാര്‍ പോലീസ് മാഹിന്‍കണ്ണിന് വിട്ടയച്ച ശേഷമാണ് ഈ ഫോണ്‍വിളി.രാധയെയും ഭര്‍ത്താവ് ജയചന്ദ്രനെയും തനിച്ച് വിളിച്ച് വരുത്തി കൊലപ്പെടുത്താനായിരുന്ന പദ്ധതിയെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു.

2019 ലെ ഐഎസ് റിക്രൂട്ടിംഗിനെ കുറിച്ചുള്ള അന്വേഷണത്തിൻറെ ഭാഗമായാണ് വർഷങ്ങളായി മാറനല്ലൂർ പൊലീസ് ഉഴപ്പിക്കളഞ്ഞ ഈ കേസിലെ നിർണ്ണായക വിവരങ്ങൾ വീണ്ടും പൊടിതട്ടിയെടുക്കുന്നത്. മാഹിൻകണ്ണിനെ ചോദ്യം ചെയ്തു. പക്ഷേ എന്നിട്ടും വിദ്യയും കുഞ്ഞും എവിടെയാണെന്ന് മാത്രം മാഹിന്‍കണ്ണ് പറഞ്ഞില്ല. ഒന്നിന് പുറകെ ഒന്നായി വാര്‍ത്തകളിലൂടെ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ വെച്ചു. അന്വേഷണ സംഘം രൂപീകരിച്ച് ഒരു മാസത്തിനുള്ളിലാണ് എല്ലാവരും തള്ളിക്കളഞ്ഞ കേസ് കൊലപാതകമെന്ന് തെളിഞ്ഞത്. മാഹിന്‍കണ്ണിന്‍റെ ഭാര്യ റുഖിയക്കും കൊലപാതകത്തെക്കുറിച്ച് അറിയാമെന്നും പൊലീസ് കണ്ടെത്തി.

വിദ്യയെയും കുഞ്ഞിനെയും പിറകില്‍ നിന്ന് തള്ളി കടലിലേക്കിട്ടു എന്നാണ് മാഹിൻകണ്ണ് പൊലീസിന് നല്‍കിയ മൊഴി. കേസില്‍ തുടക്കത്തിൽ ഗുരുതര വീഴ്ചയാണ് പൊലീസിന് ഉണ്ടായത്. രണ്ട് പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ പ്രതിക്ക് അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നു. ഒരു പ്രാദേശിക നേതാവടക്കം രണ്ട് ജനപ്രതിനിധികളും പ്രതിക്കായി ഇടപെട്ടതായും ആരോപണമുണ്ട്. നിര്‍ധനയായ ദിവ്യയുടെ അമ്മയില്‍ നിന്നു പണംവാങ്ങി വേളാങ്കണ്ണിക്ക് ഒരു ഉദ്യോഗസ്ഥന്‍ അന്വേഷണത്തിനെന്ന പേരില്‍ 'വിനോദയാത്ര' നടത്തുകയും ചെയ്തു. 2011 ഓഗസ്റ്റ് 18 നാണ് മാഹീന്‍കണ്ണ് ദിവ്യയും മകളുമായി ഊരൂട്ടമ്പലത്ത് നിന്ന് പോകുന്നത്. ഇയാളുടെ മറുപടികളില്‍ അവ്യക്തത വന്നതോടെ ദിവ്യയുടെ അമ്മ രാധ 21 ന് മാറനല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

എന്നാല്‍ കേസെടുക്കാതെ മാഹീന്റെ സ്ഥലമായ പൂവാര്‍ സ്റ്റേഷനില്‍ അന്വേഷിക്കാനായിരുന്നു മറുപടി. ഇവിടെ പരാതി നല്‍കാനെത്തിയപ്പോഴാണ് സ്റ്റേഷന് മുന്നില്‍ വച്ച് മാഹീനെ കാണുന്നത്. പോലീസ് മാഹീനെ സ്റ്റേഷനില്‍ വിളിച്ച് ചോദ്യം ചെയ്തപ്പോള്‍ പിതാവടക്കമുള്ള ബന്ധുക്കളും ചില പ്രാദേശിക നേതാക്കളും എത്തി ഒത്തു തീര്‍പ്പ് ചര്‍ച്ച നടത്തി. ദിവ്യയും മകളും വേളാങ്കണ്ണിയിലുണ്ടെന്നും മൂന്ന് ദിവസത്തിനകം ഹാജരാക്കാം എന്നു പറഞ്ഞ മാഹിനെ വിട്ടയച്ചു. പരാതി നല്‍കി അഞ്ച് ദിവസം കഴിഞ്ഞ് 26 നാണ് മാറനല്ലൂര്‍ പോലീസ് കേസെടുത്തത്.

മാഹീന്‍ ഒളിവില്‍ പോകുകയും ചെയ്തു. പോലീസും കേസ് അന്വേഷണവുമായി മുന്നോട്ടുപോയില്ല. മാറനല്ലൂര്‍ പോലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന്‍ ദിവ്യയുടെ വീട്ടുകാരില്‍ നിന്നും പല പ്രാവശ്യം പണം വാങ്ങുകയും ചെയ്തു. കണ്ടെത്താനായില്ലെന്ന പേരില്‍ പത്ത് മാസത്തിനകം കേസ് എഴുതിത്തള്ളുകയും ചെയ്തു. സാമ്പത്തികമായി തകര്‍ന്ന ദിവ്യയുടെ കുടുംബത്തിന് കേസിന് പിന്നാലെ പോകാനുള്ള കഴിവുമുണ്ടായിരുന്നില്ല. 2019-ല്‍ ഐ.എസ്. ഉള്‍പ്പെടെയുള്ള തീവ്രവാദി സംഘടനകളിലേക്കുള്ള മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മാറനല്ലൂര്‍ പോലീസ് അന്വേഷണം പുനരാരംഭിച്ചു. മാഹീനെ അന്വേഷണങ്ങളുടെ ഭാഗമായി നോട്ടീസ് നല്‍കി വിളിപ്പിച്ചു. പോലീസിന്റെ ചോദ്യങ്ങളോട് ഒഴിഞ്ഞുമാറുകയായിരുന്നു ഇയാള്‍.

 

ദിവ്യയേും കുഞ്ഞിനേയും ഓട്ടോറിക്ഷയില്‍ കൊണ്ടുവന്ന് ബാലരാമപുരത്ത് ഇറക്കിവിട്ടതായും തനിക്കൊന്നുമറിയില്ലെന്നും ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് മനുഷ്യാവകാശ കമ്മിഷനില്‍ നിന്നും പോലീസ് ചോദ്യം ചെയ്യുന്നതിനെതിരായ ഉത്തരവ് വാങ്ങി ഇയാള്‍ അന്വേഷണ സംഘത്തോട് നിസ്സഹകരിച്ചു. ഇയാളുടെ പിന്നാലെയുണ്ടായിരുന്ന ഷാഡോ സംഘം ദിവ്യയും കുഞ്ഞും കൊല്ലപ്പെട്ടിരിക്കാം എന്ന നിഗമനത്തില്‍ തന്നെയായിരുന്നു. പ്രത്യേക അന്വേഷണസംഘം കേസ് ഏറ്റെടുത്തപ്പോഴും കാട്ടാക്കട കോടതിയെ സമീപിച്ച് ചോദ്യം ചെയ്യലില്‍ നിന്നും രക്ഷപ്പെടാന്‍ ഇയാള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കോടതി കേസ് തള്ളുകയായിരുന്നു. ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് മാഹീനെ ചോദ്യം ചെയ്തതോടെയാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (56 minutes ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (1 hour ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (1 hour ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (1 hour ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (1 hour ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (2 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (2 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (2 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (2 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (3 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (3 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (3 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (3 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends