പിണറായിക്ക് കനത്ത പ്രഹരം! ജനങ്ങൾ തൂക്കിയെറിയുന്നു! സർക്കാരിന് ട്രോൾ മഴ; ‘അപ്പൊ നിങ്ങ ഒന്നും അറിഞ്ഞില്ലേ’; കെ റെയിലിന് ചുവപ്പുകൊടി കണ്ടിട്ടും പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് പരസ്യം; പോസ്റ്റിനു താഴെ ട്രോൾ മഴ

പിണറായി സർക്കാർ താലോചിച്ച് സ്വപ്‌നം കണ്ട കെ റെയിൽ പദ്ധതിയ്ക്ക് ട്രോൾ മഴ. ഇപ്പോൾ പദ്ധതിയ്ക്ക് ചുവപ്പുകൊടി കിട്ടിയിട്ടും കെ റെയിലിന്റെ ഫെയ്സ്ബുക്ക് പേജില്‍ സിൽവർ ലൈൻ ഇപ്പോഴും ഓടിക്കൊണ്ടിരിക്കുകയാണെന്നാണ് പരിഹാസം. കേരള റെയില്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ഔദ്യോഗിക പേജിലാണ് വീഡിയോ അടക്കം പുതിയ പോസ്റ്റ് വന്നത്.
അതേസമയം സില്‍വര്‍ലൈന്‍ ഉടന്‍ വരുമെന്നാണ് അപ്ഡേറ്റ്. ഒപ്പം തന്നെ ഈ തള്ളിനൊക്കെ പരസ്യത്തുക ഖജനാവില്‍നിന്ന് എടുക്കുമല്ലേ എന്നതടക്കം രൂക്ഷമായ ട്രോളുകള്‍ പേജിലുണ്ട്. കേരളം കുതിക്കട്ടെ സില്‍വര്‍ലൈന്‍ എന്ന ടാഗില്‍ വീഡിയോ അപ് ലോഡ് ചെയ്തിട്ടുണ്ട്.
മാത്രമല്ല തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള അര്‍ധ അതിവേഗ റെയില്‍പദ്ധതി ഉപേക്ഷിച്ചിട്ടില്ല. കേന്ദ്രാനുമതി കിട്ടുന്നതുവരെയുള്ള സമയം മാത്രമാണ് ഇനിയുള്ളതെന്ന് കെ.ആര്‍.ഡി.സി.എല്‍. പറയുന്നു. കല്ലിടല്‍ നിര്‍ത്തിയെന്ന് ചായക്കട സംഭാഷണത്തില്‍ പറയുന്നു.
https://www.facebook.com/Malayalivartha

























