പൂത്തോട്ട എസ്എൻ കോളജിലെ വിദ്യാർത്ഥിനിയെ തട്ടികൊണ്ട് പോയതായി പരാതി; പരാതിയില്‍ ഉദയം പേരൂർ പോലീസ് കേസെടുത്തു

കൊച്ചി പൂത്തോട്ട എസ്എൻ കോളജിലെ വിദ്യാർത്ഥിനിയെ തട്ടികൊണ്ട് പോയതായി പരാതി ലഭിച്ചിരിക്കുകയാണ്. യൂണിയൻ ഭരണം പിടിക്കാൻ എസ്എഫ്ഐ പ്രവർത്തകർ തട്ടിക്കൊണ്ടു പോയന്നാണ് പരാതിയിൽ പറയുന്നത്. പരാതിയില്‍ ഉദയം പേരൂർ പോലീസ് കേസെടുക്കുകയുണ്ടായി.
അതേസമയം ഇന്നലെ ആയിരുന്നു കോളജ് ഇലക്ഷൻ. ക്ലാസ് റപ്പായി വിജയിച്ച രണ്ടാം വർഷ വിദ്യാർത്ഥിനിയെയാണ് ഉച്ച കഴിഞ്ഞ് ഉള്ള ചെയർമാൻ വൈസ് ചെയർമാൻ ഉൾപ്പടെ ഉള്ളവർ തെരഞ്ഞെടുപ്പ് സമയത്ത് തട്ടിക്കൊണ്ടു പോയത്. സുഹൃത്തിന് സുഖമില്ലെന്ന് പറഞ്ഞ് കൂട്ടി കൊണ്ട് പോകുകയും ഇലക്ഷൻ സമയം കഴിഞ്ഞ് തിരികെ കൊണ്ട് വിടുകയുമായിരുന്നു എന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.
https://www.facebook.com/Malayalivartha

























