വിദേശ ബന്ധമുള്ള വൈദികൻ PFIയെ ക്ഷണിച്ച് വരുത്തി? പിണറായിയുടെ മേശപ്പുറത്ത് നടുക്കുന്ന ഇന്റലിജൻസ് റിപ്പോർട്ട്; വിഴിഞ്ഞത്ത് കലാപത്തിന് കോപ്പുകൂട്ടിയത് മുതിർന്ന വൈദികനും പഴയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും: ഇന്റലിജൻസ് റിപ്പോർട്ട് മുഖ്യമന്ത്രിക്ക് മുന്നിൽ

വിഴിഞ്ഞത്ത് പോപ്പുലർ ഫ്രണ്ടിന്റെ വിളയാട്ടം. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം തടസപ്പെടുത്തി പൊലീസ് സ്‌റ്റേഷനടക്കം ആക്രമിച്ച് കലാപം സൃഷ്ടിച്ചതിലും നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വെളിപ്പെടുത്തൽ.
അതേസമയം ആസൂത്രിതമായി വന്‍ കലാപമുണ്ടാക്കാനുള്ള ഗൂഢാലോചനയിലും നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുന്‍ അംഗങ്ങളുടെ ഗൂഢപങ്കാളത്തിമുണ്ടെന്ന് സംസ്ഥാന ഇന്റലിജന്‍സ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു.
മാത്രമല്ല വിദേശബന്ധമുള്ള ഒരു മുതിര്‍ന്ന വൈദികന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘമാണ് തീവ്ര സമരത്തിന് ഗൂഢാലോചന നടത്തുന്നതെന്നാണ് റിപ്പോർട്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ പരിസ്ഥിതി സംഘടനയായിരുന്ന ഗ്രീന്‍ മൂവ്‌മെന്റിലെ മുന്‍ അംഗങ്ങളാണ് സമരത്തില്‍ നുഴഞ്ഞുകയറി കലാപങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്.
https://www.facebook.com/Malayalivartha























