Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വിരട്ടിയതോടെ മുഖ്യമന്ത്രി മുങ്ങി; എം.വി.ഗോവിന്ദന് പുറമേ ഇടതു മുന്നണിയിലെ ഘടകകക്ഷികളും ലത്തീൻ അതിരൂപതയും വിരട്ടിയതോടെ തൊണ്ടവേദനയാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി മുങ്ങി, വിഴിഞ്ഞം തുറമുഖപദ്ധതിയുടെ ആവശ്യകത ബോധ്യപ്പെടുത്താനായി വിഴിഞ്ഞം സീ പോർട്ട് കമ്പനി മസ്ക്കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തത് കെ എൻ ബാലഗോപാൽ

30 NOVEMBER 2022 04:06 PM IST
മലയാളി വാര്‍ത്ത

സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വിരട്ടിയതോടെ മുഖ്യമന്ത്രി മുങ്ങി. വിഴിഞ്ഞം കലാപം അവസാനിക്കുന്നതു വരെ അദ്ദേഹം പൊങ്ങില്ലെന്നാണ് റിപ്പോർട്ട്. എം.വി.ഗോവിന്ദന് പുറമേ ഇടതു മുന്നണിയിലെ ഘടകകക്ഷികളും ലത്തീൻ അതിരൂപതയും വിരട്ടിയതോടെയാണ് തനിക്ക് തൊണ്ടവേദനയാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി മുങ്ങിയത്. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ അദ്ദേഹം പൊങ്ങില്ലെന്നാണ് അറിയിപ്പ്.

മുഖ്യമന്ത്രിക്ക് പകരം വിഴിഞ്ഞം സെമിനാർ ഉദ്ഘാടനം ചെയ്തത് ധനമന്ത്രി കെ എൻ ബാലഗോപാലാണ്.. മുഖ്യമന്ത്രിക്ക് തൊണ്ടവേദന ആയത് കൊണ്ടാണ് പരിപാടിയില്‍ പങ്കെടുക്കാതിരുന്നതെന്നും ബാലഗോപാൽ വിശദീകരിച്ചു. മുഖ്യമന്ത്രി പങ്കെടുക്കാനിരുന്നതാണെന്ന് മന്ത്രി പറഞ്ഞു., എത്താൻ പ്രായോഗിക ബുദ്ധിമുട്ട് വന്നുവെന്നും അത് സംബന്ധിച്ച് വിവാദങ്ങൾ വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരെയും കൂട്ടിയോജിപ്പിച്ച് വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ട് പോകണം എന്നും ധനമന്ത്രി പറഞ്ഞു.

യോഗത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി തീരുമാനിച്ചിരുന്നത്. എന്നാൽ അദാനിക്ക് പിന്തുണ പ്രഖ്യാപിക്കുന്ന യോഗത്തിൽ പങ്കെടുക്കരുതെന്ന് എം.വി.ഗോവിന്ദൻ കർശന നിർദ്ദേശം നൽകി. അതോടെ തനിക്ക് തൊണ്ടവേദനയാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞു. മുഖ്യമന്ത്രി വിഴിഞ്ഞം യോഗത്തിൽ പങ്കെടുത്തിരുന്നെങ്കിൽ വിവരം അറിയുമായിരുന്നു. കാരണം കോടിയേരിയല്ല എം വി ഗോവിന്ദൻ.

ജനങ്ങളുടെ ആശങ്കകൾ അകറ്റണമെന്നാണ് പാർട്ടിയുടെ അഭിപ്രായം. എന്നാൽ സ്പർദ്ധ ഉണ്ടാക്കരുതെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു. ചുണ്ടിനും കപ്പിനും ഇടയിൽ കാര്യങ്ങൾ എത്തി നിൽക്കുമ്പോൾ എന്തിനാണ് ഇങ്ങനെ പ്രശ്നം ഉണ്ടാക്കുന്നത് എന്നായിരുന്നു ധനമന്ത്രിയുടെ ചോദ്യം. വിഴിഞ്ഞം തുറമുഖപദ്ധതിയുടെ ആവശ്യകത ബോധ്യപ്പെടുത്താനായി വിഴിഞ്ഞം സീ പോർട്ട് കമ്പനി മസ്ക്കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ എൻ ബാലഗോപാൽ.


പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ അസാനിധ്യത്തില്‍ ധനമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു. ശശി തരൂരും പരിപാടിയില്‍ പങ്കെടുത്തില്ല. ഔദ്യോഗികമായി ക്ഷണിച്ചിരുന്നില്ലെന്നായിരുന്നു ശശി തരൂരിന്‍റെ ഓഫീസ് നല്‍കിയ വിശദീകരണം. സമരം സംഘർഷമായ പശ്ചാത്തലത്തിലാണ് കേരള വികസനത്തിന് പദ്ധതി അനിവാര്യമാണെന്ന പ്രചാരണം സംഘടിപ്പിച്ചത്. സർക്കാർ തലത്തിലാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്.

വിഴിഞ്ഞത്ത് ഒരിഞ്ചും പിന്നോട്ടില്ലെന്നാണ് സർക്കാറും സമരസമിതിയും വ്യക്തമാക്കുന്നത്. . രാജ്യസ്നേഹമുള്ള ആര്‍ക്കും സമരത്തെ അംഗീകരിക്കാനാകില്ലെന്ന് വിദഗ്ധ സംഗമത്തിൽ മന്ത്രി വി. അബ്ദു റഹ്മാൻ പറഞ്ഞു. അടുത്ത സെപ്തംബറിൽ ആദ്യ കപ്പലെത്തുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവിലും പ്രഖ്യാപിച്ചു. അതേസമയം ഓഖി ദുരിതബാധിതരുടെ പുനരധിവാസം കൂടി ഉയർത്തി കൊണ്ടു വന്ന് സമരം ശക്തിപ്പെടുത്തുകയാണ് വിഴിഞ്ഞം സമരസമിതി ചെയുന്നത്.

വൻസംഘർഷത്തിന് ശേഷവും സർക്കാറും സമരസമിതിയും വിഴിഞ്ഞത്ത് വിട്ടുവീഴ്ചക്ക് ഒരുക്കമല്ല. ഓഖി ദുരന്തത്തിൻറെ അഞ്ചാം വാർഷികദിനമായ ഇന്നലെ സർക്കാറിനെതിരെ ലത്തീൻ സഭ വഞ്ചനാ ദിനമാചരിച്ചു. ഓഖിയിലും വിഴിഞ്ഞം പദ്ധതിയിലുമെല്ലാ സർക്കാർ തീരജനതയെ പറ്റിക്കുന്ന സമീപനമാണ് നടത്തുന്നതെന്നും പൊലീസ് നടപടിക്കും കേസിൻറെയും മുന്നിൽ മുട്ടുമടക്കില്ലെന്ന് പറഞ്ഞാണ് തുറമുഖ പദ്ധതിക്കെതിരായ സമരം കടുപ്പിക്കാനുള്ള തീരുമാനമെന്നും സമരസമിതി കൺവീനർ ഫാ.തിയോഡിഷ്യസ് ഡിക്രൂസ് പറഞ്ഞു.

മത്സ്യ തൊഴിലാളികളെ സംബന്ധിച്ചടത്തോളം മുഖ്യമന്ത്രി നടത്തിയ വഞ്ചനയാണ് അവർക്ക് സഹിക്കാൻ കഴിയാത്തത്. ആദ്യം സമരക്കാർക്ക് ഒപ്പമാണെന്ന പ്രതീതിയാണ് മുഖ്യമന്ത്രി സൃഷ്ടിച്ചത്: എന്നാൽ വൈകാതെ അദ്ദേഹം കാലു മാറി. മത്സ്യതൊഴിലാളികളെ ദൈവത്തെ പോലെ കാണണമെന്ന് പറഞ്ഞു കൊണ്ടിരുന്ന മുഖ്യമന്ത്രി പെട്ടെന്നാണ് മത്സ്യതൊഴിലാളികളുടെ നേതാക്കൾ അഴിമതിക്കാരാണെന്ന് പ്രചരണം നടത്താൻ സി പി എം അണികൾക്ക് നിർദ്ദേശം നൽകിയത്. ഇത് മന്ത്രിമാരും ആവർത്തിക്കുന്നു എന്നതാണ് രസകരമായ കാര്യം. ഗുരുതര ആരോപണങ്ങൾ വരെ ഉയർത്തിയാണ് സമരക്കാരെ മന്ത്രിമാർ കൂട്ടത്തോടെ :സംശയത്തിൻ്റെ നിഴലിൽ നിർത്തുന്നത്. രാജ്യത്തിൻ്റെ വികസന പദ്ധതിയെ ഇല്ലാത്ത കാര്യങ്ങളുടെ പേരിൽ തടസ്സപ്പെടുത്തുന്നതിന് പിന്നിൽ അജണ്ടയുണ്ടെന്നും തുറമുഖത്തിൽ പിന്നോട്ടില്ലെന്നും സർക്കാർ പറയുന്നു.


2023 സെപ്തംബറിൽ മലയാളിക്കുള്ള ഓണസമ്മാനം ആയി വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തു മെന്നാണ് സർക്കാരിൻ്റെ സ്വപ്നം.. പദ്ധതിക്കായി മത്സ്യതൊഴിലാളികളുടെ ഭൂമി ഏറ്റെടുക്കേണ്ടി വന്നിട്ടില്ല. . പാരിസ്ഥിതിക ആഘാതം ഏറ്റവും കുറവായ നിലയിലാണ് നിർമ്മാണം.തീരശോഷണത്തിന് കാരണം തുറമുഖമല്ല. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ആവശ്യകത ബോധ്യപ്പെടുത്താനുള്ള ഏക്സ്പെർട്ട് സമ്മിറ്റ് പരിപാടിയില്‍ സംസാരിക്കുകായിരുന്നു മന്ത്രി. വിഴിഞ്ഞം തുറമുഖം സ്വകാര്യ വ്യക്തിയുടേത് അല്ല .അദാനി പോർട്ട്‌ അല്ല ഇത് സർക്കാരിന്‍റെ പോർട്ട്‌ ആണ്. 2011 നെക്കാൾ 2021ൽ വിഴിഞ്ഞത്ത് മത്സ്യ ലഭ്യത 16 ശതമാനം വർദ്ധിച്ചതായി CMFRI പഠനം തെളിയിക്കുന്നുണ്ട്. .സാമ്പത്തിക മേഖലയിൽ തുറമുഖമുണ്ടാക്കുന്ന ഉണർവ് ചെറുതായിരിക്കില്ല - മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.

വിഴിഞ്ഞത്ത് കലാപം ഉണ്ടാക്കാനുള്ള പരിശ്രമമാണ് സമരക്കാർ നടത്തുന്നതെന്ന് മന്ത്രിമാർ ആവർത്തിക്കുന്നു. സർക്കാറിനെതിരെ പ്രവർത്തിക്കാൻ പുറത്തുള്ള ഏജൻസികൾ സഹായിക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ പുരോഹിതന്മാർ പല കാരണങ്ങൾ പറഞ്ഞ് സമരത്തിന് നിർബന്ധിക്കുകയാണ്. കേസിൽ കുടുങ്ങിയാൽ ബുദ്ധിമുട്ട് അനുഭവിക്കുക സാധാരണ മത്സ്യത്തൊഴിലാളികളാണ്. കേസ് നടത്താൻ ഏതെങ്കിലും പുരോഹിതർ ഉണ്ടാകുമോ? ഭീകരവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി പരിചയമുള്ള ഏതോ ശക്തികൾ ആക്രമണത്തിന് പിന്നിലുണ്ട്. - വിദ്യാഭ്യാസ-തൊഴിൽ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

മുഖ്യമന്ത്രി നിശബ്ദത പാലിക്കുകയും വിശ്വസ്തരായ മന്ത്രിമാരെ കൊണ്ട് സമരക്കാർക്ക് എതിരെ സംസാരിക്കുകയും ചെയ്യുക എന്നതാണ് മുഖ്യമന്ത്രിയുടെ രീതി. വിഴിഞ്ഞം സമരം രാജ്യദ്രോഹപരമാണെന്ന് പറയാൻ മന്ത്രിമാർക്ക് ഒരു ഉളുപ്പുമില്ല. എന്നാൽ സി പി എം സംസ്ഥാന സെക്രട്ടറിയുടെ നിലപാട് ഇതല്ല. അദാനിക്ക് വേണ്ടിയല്ല സർക്കാർ പ്രവർത്തിക്കേണ്ടതെന്ന് ഗോവിന്ദൻ വിശ്വസിക്കുന്നു. അദാനിക്ക് വേണ്ടി സംസാരിക്കേണ്ടത് സർക്കാരല്ലെന്ന നിലപാടാണ്.

സി പി എമ്മിനുള്ളത്. മുഖ്യമന്ത്രി മാത്രം പാർട്ടിയെ അനുസരിക്കുന്നു. മന്ത്രിമാർ പാർട്ടിക്കെതിരെ സംസാരിക്കുന്നു. നിലപാടിൽ ഉറച്ചുനിൽക്കുമ്പോഴും സർക്കാറിനും സമരസമിതിക്കും മേൽ സമ്മർദ്ദങ്ങളുമുണ്ട്. പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് മാറ്റി വീണ്ടും നിർമ്മാണ സാമഗ്രികൾ ഉടൻ വിഴിഞ്ഞത്തെത്തിക്കാൻ സർക്കാറിന് നീക്കമില്ല. സംഘർഷമടക്കം കണക്കിലെടുത്ത് ഹൈക്കോടതിയിൽ നിന്നും സമരക്കാർക്കെതിര കർശന നടപടിവരുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. സ്റ്റേഷൻ ആക്രമണം വഴി സമരത്തെ അനുകൂലിക്കുന്ന വിഭാഗങ്ങൾ പോലും എതിരായി വരുന്നോ എന്ന സംശയം ലത്തീൻ സഭക്കമുണ്ട്.

ഓഖി ദുരിത ബാധിതര്‍ക്കുള്ള പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കണം.മന്ത്രിമാര്‍ തലങ്ങും വിലങ്ങും നടന്ന് ഓരോന്ന് പറയുന്നു. ഒരു കുടുംബത്തെപ്പോലും മാറ്റിപാര്‍പ്പിച്ചിട്ടില്ല. തീരശോഷണം മൂലം ദുരിതം അനുഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടില്ല.മുഖ്യമന്ത്രിയുടെ വീട്ടില്‍ കാലിതൊഴുത്തിന് 45 ലക്ഷം ചെലവിട്ടു. പാവപ്പെട്ട മത്സ്യത്തൊഴിലാളിക്ക് മാറിതാമസിക്കാന്‍ 5000 രൂപയാണ് വകയിരുത്തിയരിക്കുന്നത്. ആവശ്യങ്ങള്‍ അംഗീകരിക്കുക, അല്ലെങ്കില്‍ മുഖ്യമന്ത്രി രാജിവച്ച് പുറത്ത് പോകണം - സമരസമിതി കൺവീനർ ഫാദർ തിയോഡിഷ്യസ് ഡിക്രൂസ് പറഞ്ഞു.

അതിനിടെ വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മുഴുവൻ ജാഗ്രത നിർദ്ദേശം നല്‍കി.എല്ലാ ജില്ലകളിലും പൊലിസ് വിന്യാസം നടത്താൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി നിർദ്ദേശം നല്‍കി.അവധിയിലുള്ളവർ തിരിച്ചെത്തണം.തീരദേശ സ്റ്റേഷനുകൾ പ്രത്യേക ജാഗ്രത പുലർത്തണം . മുഴുവൻ പൊലിസുകാരും ഡ്യൂട്ടിയിലുണ്ടാകണം.: ഡി.ഐ ജി മാരും ഐ ജിമാരും നേരിട്ട് കാര്യങ്ങൾ നിരിക്ഷിക്കണമെന്നും എഡിജിപി നിര്‍ദ്ദേശിച്ചു. ആവശ്യമെങ്കിൽ നഷ്ടപരിഹാരം മത്സ്യതൊഴിലാളികൾക്ക് നൽകാൻ സർക്കാർ തയ്യാറാണെന്ന് തുറമുഖ വകുപ്പ് സെക്രട്ടറി കെ ബിജു പറഞ്ഞു, സംയമനത്തിന്‍റെ പാതയാണ് വേണ്ടത്, വികസന പദ്ധതി തടസപ്പെടുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സി പി എമ്മിൽ പഴയതുപോലെയല്ല കാര്യങ്ങളെന്ന് കഴിഞ്ഞ കുറെ നാളുകളായി പറഞ്ഞു കേൾക്കുന്നുണ്ട്. മുമ്പ് പാർട്ടിക്കുള്ളിൽ ശത്രുക്കൾ ഉണ്ടായിരുന്നില്ല. എന്നാലിന്ന് പാർട്ടിക്കുള്ളിലാണ് ശത്രുക്കൾ. അവർ പ്രബലരാണ് എന്നതാണ് മറ്റൊരു കാര്യം. പിണറായിയുടെ ദൗർബല്യങ്ങളെയാണ് അവർ മുതലെടുക്കുന്നത്. പിണറായിക്ക് ശേഷം ആര് എന്ന ആലോചന ഏറെ നാളായി അന്തരീക്ഷത്തിൽ അലയടിക്കുന്നുണ്ട്. പിണറായിക്ക് ശേഷം എം.വി.ഗോവിന്ദൻ എന്ന ഉത്തരം ഗോവിന്ദൻ തന്നെ ഉറപ്പിക്കുന്നു. എം.വി.ഗോവിന്ദൻ തനിക്ക് അടിമപ്പെടും എന്ന പിണറായിയുടെ വിശ്വാസമാണ് തേഞ്ഞത്.

എല്ലാം എൻ്റെ പാർട്ടി എന്നാണ് ഗോവിന്ദൻ്റെ നിലപാട്. ആദ്യവും അവസാനവും പാർട്ടിയെന്ന് അദ്ദേഹം വിശ്വസിക്കുന്നു. കോടിയേരിക്കുണ്ടായിരുന്ന വിട്ടുവീഴ്ചയുടെ പാർട്ടി ആരോഗ്യം എം വി ഗോവിന്ദൻ മാഷിനില്ല. പാർട്ടി നിലപാടുകളിൽ നിന്നും വ്യതിചലിക്കാൻ അദ്ദേഹം തയ്യാറല്ല. ഇതാണ് പിണറായിയെ അലട്ടുന്ന ഏറ്റവും വലിയ വേദന. ഓരോ നിമിഷവും കോടിയേരി ഉണ്ടായിരുന്നെങ്കിലെന്ന് പിണറായി ആഗ്രഹിക്കുന്നു. സി പി എം എത്തിച്ചേർന്നിരിക്കുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയിലാണ്. അതീവ സുരക്ഷിതമായി എത്തേണ്ട പാർട്ടി കത്താണ് വാർത്താ ചാനലുകളിൽ വന്നു കൊണ്ടിരിക്കുന്നത്. പാർട്ടി കത്ത് ചോരുന്നത് എങ്ങനെയാണെന്ന് പാർട്ടിക്ക് അറിയാം. എന്നാൽ നടപടിയെടുക്കാനാവാത്ത കുടുക്കിലാണ് പാർട്ടി. അത്രമാത്രം ഗ്രൂപ്പിസം ശക്തമാണ് പാർട്ടിയിൽ. നേതാക്കളെ ബലി കൊടുക്കാൻ വേണ്ടി പാർട്ടിയെ ബലി കൊടുക്കുകയാണ് നേതാക്കൾ. മുമ്പ് പിണറായി, വി.എസ് ഗ്രൂപ്പുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ ഗ്രൂപ്പുകൾ നൂറായിരമുണ്ട്.


പാർട്ടിയിലും സർക്കാരിലും തൻെറ പിടി അയയുന്നതായി പിണറായി മനസിലാക്കുന്നു. വിശ്വസ്തനായ ഇ.പിയെ പോലുള്ളവർ കളം മാറ്റി ചവിട്ടുമ്പോൾ കാൽചുവട്ടിലെ മണ്ണടിയുന്നതായി പിണറായി മനസിലാക്കുന്നു. എം വി ഗോവിന്ദനാണെങ്കിൽ പിണറായിയുമായി കൂടിയാലോചനകൾ പോലും നടക്കാറില്ല.ഗോവിന്ദൻ മാഷ് മുഖ്യമന്ത്രിയെ കാണാറുപോലുമില്ലെന്നതാണ് സത്യം. പിണറായി പഴയതു പോലെ എ.കെ ജി സെൻ്ററിൽ പോകാറില്ല. മുമ്പ് ആഴ്ചയിൽ രണ്ടു തവണയെങ്കിലും അദ്ദേഹം സെൻററിലെത്തുമായിരുന്നു.ചെറുതും വലതുമായ കാര്യങ്ങൾക്കെല്ലാം മുഖ്യമന്ത്രി കോടിയേരിയെ വിളിക്കുമായിരുന്നു.എന്നാലിന്ന് സെൻററിൽ നിന്നും ആരും പിണറായിയെ വിളിക്കാറ് പോലുമില്ലെന്നാണ് മനസിലാക്കുന്നത്. പകരം മുഖ്യമന്ത്രിക്ക് നിർദ്ദേശം നൽകുക മാത്രമാണ് പാർട്ടി ചെയ്യുന്നത്. പിണറായിക്ക് ശേഷം ഗോവിന്ദൻ എന്ന സത്യം അദ്ദേഹം തന്നെ ഊട്ടിയുറപ്പിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (52 minutes ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (1 hour ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (1 hour ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (1 hour ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (1 hour ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (1 hour ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (2 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (2 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (2 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (2 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (3 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (3 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (3 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends