ഒക്ടോബര്‍ മാസം ആകെ അയച്ചത് 1,124 കോടി; 2021 നെ അപേക്ഷിച്ച് വിദേശികള്‍ അയച്ച പണത്തില്‍ 5.5 ശതമാനം കുറവ്; സൗദിയില്‍ നിന്ന് പ്രവാസികള്‍ പണം അയക്കുന്നത് കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍

സൗദി അറേബ്യയ്ക്ക് ഇത് എന്ത് പറ്റി ? അങ്ങനെ നമ്മൾ ചിന്തിക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. സൗദിയില്‍ നിന്ന് സ്വന്തം നാട്ടിലേക്ക് പ്രവാസികള്‍ അയക്കുന്ന പണത്തിന്റെ കണക്കുകള്‍ പുറത്തുവന്നിരിക്കുകയാണ്. അത് അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതാണ്. സൗദിയില്‍ നിന്ന് പ്രവാസികള്‍ പണം അയക്കുന്നത് കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു.
കണക്കുകള്‍ പുറത്തു വിട്ടത് സൗദി സെന്‍ട്രല്‍ ബാങ്ക് ആണ്. ഒക്ടോബര്‍ മാസം ആകെ അയച്ചത് 1,124 കോടി റിയാല്‍ ആണ്. ഈ കഴിഞ്ഞ എട്ടു മാസത്തിനിടയിൽ ഏറ്റവും കുറഞ്ഞ തുകയാണ് ഇപ്പോൾ അയച്ചിരിക്കുന്നത് . ഈ വര്‍ഷം ഫെബ്രുവരിയില്‍ വിദേശികള്‍ 1,120 കോടി റിയാല്‍ സ്വദേശങ്ങളിലേക്ക് അയക്കുകയും ചെയ്തു അത് കഴിഞ്ഞ് സ്വന്തം നാടുകളിലേക്ക് വിദേശികളുടെ പണം അയക്കുന്നതില്‍ രേഖപ്പെടുത്തുന്ന ഏറ്റവും കുറവാണ് ഒക്ടോബര്‍ മാസത്തിലേത് എന്നതാണ് ശ്രദ്ധേയമായ കാര്യം.
ഈ വര്‍ഷം ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള 10 മാസക്കാലത്ത് പ്രവാസികള്‍ സ്വദേശങ്ങളിലേക്ക് അയച്ചത് 12,266 കോടി റിയാലാണ്. 2021 നെ അപേക്ഷിച്ച് ഈ വിദേശികള്‍ അയച്ച പണത്തില്‍ 5.5 ശതമാനം കുറവ് രേഖപ്പെടുത്തിയിരിക്കുകയാണ് . കഴിഞ്ഞ കൊല്ലം ആദ്യത്തെ 10 മാസം പ്രവാസികള്‍ 12,980 കോടി റിയാല്‍ നാട്ടിലേക്ക് അയച്ചു. ഇതിനെ അപേക്ഷിച്ച് 2022 ല്‍ വിദേശികള്‍ അയച്ച പണത്തില്‍ 714 കോടി റിയാലിന്റെ കുറവ് രേഖപ്പെടുത്തുകയും ചെയ്തു.
കഴിഞ്ഞ സെപ്തംബറില്‍ സൗദിയിലെ പ്രവാസികള്‍ മാതൃരാജ്യത്തേക്ക് 1,133 കോടി റിയാല്‍ ആണ് അയച്ചിരിക്കുന്നത്. 2021 സെപ്തംബറുമായി താരതമയപ്പെടുത്തുമ്പോൾ ഈ സംഖ്യ കുറയുകയാണ്. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ 1,335 കോടി റിയാലായിരുന്നു സൗദിയിലെ പ്രവാസികള്‍ നാട്ടിലേക്ക് അയച്ചത്. നിയമപരമായി നാട്ടിലേക്ക് പ്രവാസികള്‍ അയച്ച പണത്തിന്റെ കണക്കാണിത്.
ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, മണി എക്‌സ്‌ചേഞ്ചുകള്‍ എന്നിവ വഴിയുള്ള ഇടപാടുകളാണിപ്പോൾ കണക്കാക്കിയത് . അല്ലാതെയും പ്രവാസികള്‍ പണം നാട്ടിലേക്ക് അയക്കുന്നുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം . പക്ഷേ അവയൊന്നും നിയമപരമമായുള്ള കാര്യമല്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് കുറ്റകരവുമാണ്.
https://www.facebook.com/Malayalivartha























