നാലുവര്‍ഷങ്ങൾക്ക് മുന്‍ കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി; പിന്നാലെ യുവതി മരിച്ചനിലയില്‍ : കൊലപാതകത്തിന് കൂട്ട് നിന്ന കാമുകന്‍ ഗുരുതരാവസ്ഥയില്‍ ; പോലീസിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി നാട്ടുകാർ

മലപ്പുറത്ത് കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതി മരിച്ച നിലയില്‍. കാമുകനൊപ്പം ജീവിക്കാൻ ഭര്‍ത്താവിനെ ചതിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവതിയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
അതേസമയം വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ കാമുകനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാത്രമല്ല കൊണ്ടോട്ടി വലിയപറമ്പിലെ ക്വാര്‍ട്ടേഴ്‌സില്‍ കഴുത്തില്‍ ഷാള്‍ മുറുക്കിയ നിലയിലാണ് സൗജത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
എന്നാൽ സൗജത്തിന്റെ കാമുകന്‍ ബഷീറിനെ കോട്ടയ്ക്കലില്‍ നിന്നാണ് വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന് വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ ബഷീറിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്.
നാലുവര്‍ഷങ്ങൾക്ക് മുന്‍പാണ് സൗജത്തിന്റെ ഭര്‍ത്താവ് സവാദിനെ സൗജത്തും ബഷീറും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തിയത്. തുടർന്ന് കൊലപാതകത്തിന് ശേഷം ബഷീർ ഒളിവില്‍ പോയിരുന്നു. നിലവിൽ സൗജത്തിനെ കൊലപ്പെടുത്തിയ ശേഷം ബഷീര്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha























