ആരെങ്കിലും ട്രോളുന്നതിനേക്കാൾ നല്ലത് സ്വയം ട്രോളുന്നതാത്രേ; അതിഥിക്ക് നൽകാൻ സംഘാടകർ കയ്യിലേക്ക് നൽകിയ വിലകൂടിയ ക്രിസ്റ്റലിന്റെ, നടിയുടെ തന്നെ ചിത്രം പതിപ്പിച്ച സമ്മാനം,വേദിയിൽ വച്ച് തറയിലിട്ട് പൊട്ടിച്ചു ആയിരം കഷണമാക്കി! സംഭവം പാല ഐ എം എ ബ്രാഞ്ചിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന വേദി; നിർണായകമായ കുറിപ്പ് പങ്കു വച്ച് ഡോ. സുൽഫി നൂഹു
ആരെങ്കിലും ട്രോളുന്നതിനേക്കാൾ നല്ലത് സ്വയം ട്രോളുന്നതാത്രേ. അതിഥിക്ക് നൽകാൻ സംഘാടകർ കയ്യിലേക്ക് നൽകിയ വിലകൂടിയ ക്രിസ്റ്റലിന്റെ, നടിയുടെ തന്നെ ചിത്രം പതിപ്പിച്ച സമ്മാനം,വേദിയിൽ വച്ച് തറയിലിട്ട് പൊട്ടിച്ചു ആയിരം കഷണമാക്കി! സംഭവം പാല ഐ എം എ ബ്രാഞ്ചിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന വേദി. നിർണായകമായ കുറിപ്പ് പങ്കു വച്ച് ഡോ. സുൽഫി നൂഹു. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഓസ്കാർ കൊടുക്കാൻ വിളിക്കാത്തത് ഭാഗ്യം.
ആരെങ്കിലും ട്രോളുന്നതിനേക്കാൾ നല്ലത് സ്വയം ട്രോളുന്നതാത്രേ. അതിഥിക്ക് നൽകാൻ സംഘാടകർ കയ്യിലേക്ക് നൽകിയ വിലകൂടിയ ക്രിസ്റ്റലിന്റെ, നടിയുടെ തന്നെ ചിത്രം പതിപ്പിച്ച സമ്മാനം,വേദിയിൽ വച്ച് തറയിലിട്ട് പൊട്ടിച്ചു ആയിരം കഷണമാക്കി! സംഭവം പാല ഐ എം എ ബ്രാഞ്ചിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന വേദി.
അതിഥിമാരിൽ ഒരാളായി എത്തിയ, പാലാക്കാരിയും സുപ്രസിദ്ധ നടിയുമായി മിയാ ജോർജിന് നൽകാൻ ക്രിസ്റ്റലിന്റെ വില കൂടിയ സമ്മാനം സംഘാടകർ എൻറെ കൈയിലേക്ക് വച്ചുതരുന്നു. ഒരൊറ്റ സെക്കന്റ് എൻറെ കയ്യിൽ നിന്നും
താഴെ വീണ് ആയിരം കഷണം. ഒരു നിമിഷം ഇളിഭ്യനായി. എന്ത് ചെയ്യണമെന്നറിയാതെ സംഘാടകർ .
അതിഥിയുടെ മുഖത്തും ഒരു വല്ലായ്മ. പിന്നെ ഒന്നും ആലോചിച്ചില്ല. സർവ്വ ദൈവങ്ങളെയും വിളിച്ച്, നിമിഷങ്ങൾക്കു മുൻപ് എനിക്ക് ലഭിച്ച മൊമെന്റോ എടുത്ത് സമ്മാനിച്ച് സംഘാടകരുടെ മുഖം രക്ഷിക്കുന്നു ഓസ്കാറൊന്നും അല്ലാത്തത് ഭാഗ്യം. പിന്നെ ഓസ്കാർ അവാർഡിനും ഒരു പ്ലാൻ ബി വേണമെന്ന് പറയാൻ പറഞ്ഞു.
https://www.facebook.com/Malayalivartha