ക്രിസ്മസ്, പുതുവത്സര ആഘോഷം; ഇടുക്കി ഡാമില്‍ ജനങ്ങള്‍ക്ക് പ്രവേശനം; നാളെ മുതല്‍ ഒരുമാസം

ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് ഇടുക്കി ഡാം നാളെ മുതല്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കും. മാത്രമല്ല ജനുവരി 31 വരെ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.
അതേസമയം ചെറുതോണി- തൊടുപുഴ റൂട്ടില്‍ പാറേമാവ് ഭാഗത്തെ ഗെയിറ്റിലൂടെയാണ് പ്രവേശനം അനുവദിക്കുക. ബുധനാഴ്ചകളില്‍ അവധിയായിരിക്കുമെന്നും മന്ത്രി അറിയിച്ചു. ഇത് പ്രകാരം രാവിലെ ഒമ്പതര മുതൽ വൈകീട്ട് അഞ്ചു വരെയാണ് സന്ദർശന സമയം. എന്നാൽ ഡാമിലെ ജലനിരപ്പും സാങ്കേതിക പരിശോധനകളും നടത്തുന്ന ബുധനാഴ്ച സന്ദര്‍ശനാനുമതി ഉണ്ടാകില്ല. മാത്രമല്ല സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി മൊബൈല്‍ ഫോണ്‍, കാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ അനുവദിക്കില്ല.
അതുപോലെ പ്രവേശനത്തിനായി മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. തുടർന്ന് ചെറുതോണി അണക്കെട്ടിൽനിന്ന് തുടങ്ങി ഇടുക്കി ആർച്ച്ഡാമും വൈശാലി ഗുഹയുമൊക്കെ കണ്ട് തിരികെ വരണമെങ്കിൽ ആറു കിലോമീറ്റർ നടക്കേണ്ടതാണ്. എന്നാൽ നടക്കാൻ പ്രയാസമുള്ളവർക്ക് ഡാമിന് മുകളിലൂടെ സഞ്ചരിക്കാൻ ബഗ്ഗി കാറുമുണ്ട്. ബഗ്ഗി കാറിൽ സഞ്ചരിക്കാൻ എട്ടുപേര്‍ക്ക് 600 രൂപയാണ് നിരക്ക്
https://www.facebook.com/Malayalivartha























