Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

സർക്കാരിനെ തേച്ചൊട്ടിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ... ഹൈക്കോടതിയുടെ തിരിച്ചടി.... സർക്കാരിന് കനത്ത തിരിച്ചടി

01 DECEMBER 2022 12:11 AM IST
മലയാളി വാര്‍ത്ത

ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായുള്ള നിയമ പോരാട്ടങ്ങളിൽ സർക്കാരിന് വീണ്ടും തിരിച്ചടി. സാങ്കേതിക സർവകലാശാല വി സി നിയമനത്തിലാണ് തിരിച്ചടി നേരിട്ടത്. ഡോ. സിസ തോമസിന് ചുമതല നൽകിയതിനെ ചോദ്യം ചെയ്ത് സർക്കാർ നൽകിയ ഹർജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ തള്ളി. താത്ക്കാലിക വിസിയാകാൻ സർക്കാർ നൽകിയ ശുപാർശയെ കോടതി വിമർശിച്ചു.

അഡീഷണൽ പ്രിൻസിപ്പൽ സെക്രട്ടറിയെ ശുപാർശ ചെയ്ത സർക്കാർ നടപടി തെറ്റാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. യുജിസി ചട്ടങ്ങൾ അനുസരിച്ച് മാത്രമേ സർവ്വകലാശാല വിസിയെ നിയമിക്കാൻ സാധിക്കൂ. അതുകൊണ്ട് സിസാ തോമസിന് തന്നെ സാങ്കേതിക സർവ്വകലാശാല വിസിയായി തുടരാമന്ന് ഹൈക്കോടതി. യുജിസി മാനദണ്ഡങ്ങൾ പാലിക്കാതെ നിയമനം നടത്താനാകില്ല.

യുജിസി മാനദണ്ഡപ്രകാരമുള്ള യോഗ്യത അഡീഷണൽ പ്രിൻസിപ്പൽ സെക്രട്ടറിക്കില്ല. സിസ തോമസിനെ പ്രവർത്തിക്കാൻ അനുവദിക്കാത്തത് ശരിയല്ലെന്ന് കോടതി അറിയിച്ചു. യു.ജി.സി. മാനദണ്ഡപ്രകാരം യോഗ്യത ഇല്ലാത്ത അഡീഷണൽ പ്രിൻസിപ്പൽ സെക്രട്ടറിയെ ശുപാർശ ചെയ്ത സർക്കാർ നടപടി തെറ്റാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥർക്ക് വി.സിയാകാൻ സാധിക്കില്ല.

ഇത് അറിഞ്ഞുകൊണ്ട് തന്നെ അഡീഷണൽ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേര് സർക്കാർ ശുപാർശ ചെയ്‌തെന്നും കോടതി വിമർശിച്ചു. ഡയറകടർ ഓഫ് ടെക്നിക്കൽ എഡ്യുക്കേഷനോട് പത്തുവർഷത്തിലധികം യോഗ്യതയുളളവരുടെ പട്ടിക ഗവ‍ർണർ തേടിയിരുന്നു. സാധ്യമായ വഴികളൊക്കെ ഗവർണർ തേടിയിരുന്നു. ഗവർണറുടെ നടപടി തെറ്റ് എന്ന് പറയാൻ ആവില്ല എന്നും കോടതി നിരീക്ഷിച്ചു. പക്ഷപാതം ഉണ്ടെന്നും പറയാൻ ആവില്ല എന്നും കോടതി വ്യക്തമാക്കി. സർക്കാരിന്റെ ഹ‍ർജി കോടതി തളളി. എത്രയും പെട്ടെന്നു സെലക്ഷൻ കമ്മിറ്റി രൂപീകരിക്കണം.

താൽക്കാലിക വിസിയായി സിസ തോമസ് പ്രവർത്തിക്കുന്നില്ലെങ്കിൽ അവരെ തൽസ്ഥാനത്തുനിന്ന് നീക്കാം. വിദ്യാ‍ർഥികളുടെ ഭാവിയാണ് പ്രധാനമെന്നും കോടതി വ്യക്തമാക്കി. സാങ്കേതിക സർവകലാശാല (കെടിയു) വൈസ് ചാൻസലറെ ഗവർണർ നിയമിച്ചതിനെതിരെ സർക്കാർ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം അറിയിച്ചത്. സിസ തോമസിനെ താത്ക്കാലിക വി സിയായി നിയമിച്ചുകൊണ്ടുള്ള ഗവർണറുടെ നീക്കത്തിനെതിരെയാണ് സർക്കാർ കോടതിയെ സമീപിച്ചത്.

സിസ തോമസിന് യോഗ്യതയില്ല, ഗവർണറുടെ നിയമനം ഭരണഘടനാ വിരുദ്ധമാണ് എന്നൊക്കെയായിരുന്നു സർക്കാരിന്റെ വാദം. എത്രയും വേഗം സ്ഥിരം വി സിയെ കണ്ടെത്തണമെന്നും കോടതി നിർദേശിച്ചു. യുജുസി യോഗ്യത ഇല്ലാത്തവരെ വിസി സ്ഥാനത്തേയ്ക്ക് നിയമിക്കാനാകില്ല. വിഷയത്തിൽ യുജിസിയുടെ നിലപാടും ശ്രദ്ധേയമാണ്. സർവ്വകലാശാല നിയമനങ്ങളിൽ സർക്കാർ ഇടപെടൽ അനുവദിക്കാനാവില്ല.

സർക്കാർ നടപടികളെ ഗവർണർ തള്ളിയതിൽ അപാകതയില്ല. ഡോ. സിസ തോമസിനെ പ്രവർത്തിക്കാൻ അനുവദിക്കാത്തത് ശരിയല്ല. കെടിയു വിസി നിയമനത്തിനായി മൂന്ന് ദിവസത്തിനുള്ളിൽ സെലക്ഷൻ കമ്മിറ്റി രൂപീകരിച്ച് നടപടി കൈക്കൊള്ളണം. പുതിയ വിസിയെ നിയമിക്കുന്നത് വരെ താത്കാലിക വിസിയായി സിസയ്ക്ക് തുടരാമെന്നും ഹൈക്കോടതി അറിയിച്ചു.

വൈസ് ചാൻസലറായി സർക്കാർ നിർദേശിച്ചത് ഡിജിറ്റൽ സർവകലാശാല വി.സിയുടെയും ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയുടെയും പേരുകളായിരുന്നു. ഇതിന് ചാൻസലർ കാര്യമായ മറുപടി പോലും നൽകിയില്ലെന്നാണ് സർക്കാരിന്റെ ആരോപിച്ചത്. സീനിയോറിറ്റി അനുസരിച്ച് നാലാംസ്ഥാനത്തുള്ള സിസ തോമസ് തിരുവനന്തപുരത്താണ് ജോലി ചെയ്യുന്നതെന്നതും കണക്കിലെടുത്താണ് ചുമതല നൽകിയതെന്നാണ് ചാൻസലറുടെ അഭിഭാഷൻ വാദിച്ചത്. എന്നാൽ, സീനിയോറിറ്റിയിൽ സിസ തോമസ് പിന്നിലാണെന്ന് സർക്കാർ വാദിക്കുകയുണ്ടായി.

ജസ്റ്റീസ് ദേവൻ രാമചന്ദ്രൻറെ ബെഞ്ചാണ് സർക്കാരിൻറെ ഹർജി തള്ളി ഉത്തരവിട്ടത്. തങ്ങൾ നൽകിയ പട്ടിക തളളിക്കളഞ്ഞ് ഡോ. സിസ തോമസിനെ ഗവർണർ താൽക്കാലിക വിസിയാക്കിയത് ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു സർക്കാർ വാദം. എന്നാൽ സർക്കാർ സമർപ്പിച്ച പട്ടികയലടക്കം വേണ്ടത്ര യോഗ്യതയുളളവർ ഇല്ലായിരുന്നെന്നും അതിനാലാണ് സ്വന്തം നിലയിൽ പറ്റിയ ആളെ കണ്ടെത്തിയതെന്നുമായിരുന്നു ഗവർണറുടെ നിലപാട്.

എന്നാൽ വിസിയുടെ നിയമനത്തിലെ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയത് ചാൻസലർ എന്ന നിലയിലല്ല. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടറായ ഡോ. സിസ തോമസിന് വിസിയായി ചുമതല നൽകിയതിനെതിരെ സർക്കാർ നൽകിയ ഹർജി നിലനിൽക്കും. അത്യപൂർവ നീക്കത്തിലൂടെയാണ് സർക്കാരിന്റെ ഹർജി. ഒരിക്കൽ കീർത്തി നഷ്ടപ്പെട്ടാൽ വീണ്ടെടുക്കാൻ ബുദ്ധിമുട്ടാണെന്നും ഹൈക്കോടതി പറഞ്ഞു.

സുപ്രീം കോടതിയുടെയും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേയും ഉത്തരവുകളുടെയും യുജിസി മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലാണ് വൈസ് ചാൻസലറുടെ ചുമതല ഡോ. സിസ തോമസിനു നൽകിയതെന്നു ചാൻസലറുടെ അഭിഭാഷകൻ അഡ്വ. എസ്. ഗോപകുമാരൻ നായർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്.

സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലറായി ഡോ. എം.എസ്. രാജശ്രീയെ നിയമിച്ചത് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. യു.ജി.സി. ചട്ടങ്ങൾ പാലിക്കാതെയാണ് നിയമനമെന്നു കാട്ടിയായിരുന്നു നടപടി. ഇതിനെ തുടർന്നു വന്ന ഒഴിവിലേക്കാണ് ഡോ. സിസ തോമസിന് ഗവർണർ ചുമതല നൽകിയത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയന്റ് ഡയറക്ടറാണ് സിസ തോമസ്.

സാങ്കേതിക സർവകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാനവും പുനഃപരിശോധന ഹർജി സമർപ്പിച്ചു. നിയമോപദേശത്തിൻറെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൗൺസൽ ഹർഷദ് വി ഹമീദാണ് പുനപരിശോധന ഹർജി ഫയൽ ചെയ്തത്. നിയമകാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പുനഃപരിശോധന ഹർജി നൽകിയിരിക്കുന്നത്.

സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനം റദ്ദാക്കുന്നതിന് സുപ്രീംകോടതി കണക്കിലെടുത്തത് ഗുജറാത്തിലെ സർദാർ പട്ടേൽ സർവകലാശാലയിലെയും കൽക്കട്ട സർവകലാശാലയിലെയും വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട കേസിലെ വിധികളാണ്. ഈ രണ്ട് സർവകലാശാലകളിലേയും വൈസ് ചാൻസലർമാരിൽ നിന്നും വ്യത്യസ്തമാണ് ഡോ.രാജശ്രീയുടെ വിഷയമെന്ന് ഹർജിയിൽ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (2 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (2 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (2 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (2 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (3 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (3 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (3 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (3 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (3 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (4 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (4 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (4 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (4 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (5 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (5 hours ago)

Malayali Vartha Recommends