പിണറായി മാളത്തിലൊളിച്ചു! നെറികെട്ട കളികൾ പുറത്ത്.... ശബരിമലയിൽ കണ്ട ആവേശം കെട്ടു! എല്ലാം അയ്യപ്പ കോപം

തുടക്കത്തിലേ പറയേണ്ട ഒരു വസ്തുതയുണ്ട്. അതായത് വിഴിഞ്ഞം തുറമുഖം സാക്ഷാൽകരിക്കുന്നതോടെ കൊളംബോ തുറമുഖത്തിന് വൻ തിരിച്ചടിയാകും. നിലവിൽ വമ്പൻ അന്താരാഷ്‌ട്ര ചരക്കുകപ്പലുകൾ കൊളംബോ തുറമുഖത്താണ് എത്തുന്നത്. പിന്നീട് ഇവിടെ നിന്നാണ് കൊച്ചിയിലേക്കും തിരിച്ചും സാധനങ്ങൾ എത്തിക്കുന്നത്. കൊച്ചിയിൽ തുറമുഖത്തിന് ആഴം കൂട്ടാനും തീരുമാനിച്ച സാഹചര്യത്തിൽ ഇനി എല്ലാ കപ്പലുകൾക്കും കേരളത്തിലെ തുറമുഖങ്ങളിലേക്ക് എത്താനാകും.
ഇതുകൂടി മനസ്സിൽ കണ്ടിട്ടു വേണം ഇപ്പോഴത്തെ വിഴിഞ്ഞം സമരം കൂടി വിലയിരുത്താൻ. പോലീസിനെ കയ്യേറ്റം ചെയ്യുന്നത് ഒരു കാരണവശാലും അംഗീകരിക്കാൻ സാധിക്കില്ല. അതോടൊപ്പം മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കുകയും വേണം. പക്ഷേ ഈ സമരസമിതിക്ക് നേതൃത്വം നൽകുന്നത് മത്സ്യത്തൊഴിലാളികൾ മാത്രമാണോ എന്ന കാര്യമാണ് ആദ്യമായി പരിശോധിക്കേണ്ടത്. ഇനി ഒരാവശ്യം നേടിയെടുക്കാൻ ഉരുക്കു മുഷ്ടി ഉപയോഗിക്കുന്നതിനേയും കയ്യേറ്റം ചെയ്യുന്നതിനേയും അതിപ്പോൾ പോലീസിനെയെന്നല്ല സാധാരണ ജനങ്ങളെ ആയിരുന്നാലും അംഗീകരിച്ചു കൊടുക്കാൻ സാധിക്കില്ല.
അടുത്തതായി ഏവരും ചൂണ്ടിക്കാണിക്കുന്നത് ശബരിമലയിൽ യുവതീ പ്രവേശനം നടത്താൻ സർക്കാരും പോലീസും കാട്ടിയ വ്യഗ്രത എന്തുകൊണ്ട് വിഴിഞ്ഞത്ത് കാണിക്കുന്നില്ല എന്നുള്ളതാണ്. പോലീസിന് നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ കേന്ദ്ര പോലീസിനെ വിളിക്കാൻ മാസങ്ങൾക്ക് മുൻപ് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയതാണ്. അതൊക്കെ അവഗണിച്ച് മുന്നോട്ട് നീങ്ങുമ്പോൾ പാളിച്ച സംഭവിച്ചിരിക്കുന്നത് ആഭ്യന്തര വകുപ്പിന്റെ ഭാഗത്ത് നിന്നാണെന്ന് വളരെ കൃത്യമായി മനസ്സിലാകും.
ഇതെല്ലാം ഇപ്പോൾ ജനങ്ങൾ സോഷ്യൽ മീഡിയ വഴിയും അല്ലാതെയും സർക്കാരിനോട് ഉന്നയിക്കുന്ന ചോദ്യങ്ങളാണ്. ഒടുവിൽ നിവർത്തിയില്ലാതെ, അല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് കണ്ടപ്പോഴാണ് വിഴിഞ്ഞം സംഘർഷത്തിൽ 3,000 പേർക്കെതിരെ പോലീസ് കേസെടുത്തത്. പോലീസ് സ്റ്റേഷൻ ആക്രമിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന 3,000 പേർക്കെതിരെയാണ് കേസ്. എന്നാൽ വൈദികരടക്കം ആരേയും പേരെടുത്ത് പറഞ്ഞ് പ്രതിയാക്കിയിട്ടില്ല.
ലഹളയുണ്ടാക്കൽ, പോലീസ് സ്റ്റേഷൻ ആക്രമിക്കുക, വധശ്രമം, പൊലീസുകാരെ തടഞ്ഞ് വയ്ക്കുക,കൃത്യവിലോപത്തിന് തടസ്സം സൃഷ്ടിക്കുക, പൊതുമുതൽ നശിപ്പിക്കുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. സംഘർഷത്തിൽ 85 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. ഇതൊക്കെ കൊണ്ട് സമരക്കാരെ പ്രതിരോധിക്കാൻ സാധിക്കുമെന്നാണ് സർക്കാർ കരുതുന്നതെങ്കിൽ അത് വെറും തെറ്റിധാരണ മാത്രമാണ്.
അതേസമയം ഈ വിഷയത്തിൽ പ്രതികരണമറിയിച്ച് കൊണ്ട് ബിജെപിയും എന്തിന് സിപിഎം പോലും രംഗത്ത് വന്നിട്ടുണ്ട്. ആഭ്യന്തര വകുപ്പിനെ കുറ്റപ്പെടുത്തിയാണ് ഇവിടെ പ്രതികരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ക്രമസമാധാനനില തകർന്നെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. വിഴിഞ്ഞത്ത് സമുദായം തിരിഞ്ഞ് ഏറ്റുമുട്ടിയെന്നാണ് ഒരു മന്ത്രി തന്നെ പറയുന്നത്. വിഴിഞ്ഞം സംഘർഷ സമയത്തു സംസ്ഥാന സർക്കാർ മാളത്തിൽ ഒളിച്ചു. ജില്ലയിലെ മന്ത്രിമാരും മുഖ്യമന്ത്രിയും എവിടെയാണ്? സർവകക്ഷിയോഗം കലക്ടർ തലത്തിൽ മാത്രമാണെന്നും മുരളീധരൻ പറഞ്ഞു.
വിഴിഞ്ഞത്ത് സമുദായങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായെന്ന് കേരളത്തിലെ മന്ത്രിമാർ തന്നെ പറയുന്നുവെന്ന് വി.മുരളീധരൻ പറഞ്ഞു. ശബരിമലയിൽ അയ്യപ്പൻമാരെ നേരിട്ടതിന്റെ പത്തിലൊരു പോലീസ് സന്നാഹം പോലും വിഴിഞ്ഞത്ത് ആയുധങ്ങളുമായി എത്തിയവരെ നേരിടാനുണ്ടായിരുന്നില്ലെന്നും മുരളീധരൻ ആരോപിച്ചു.
'ഇന്നലെയും മിനിഞ്ഞാന്നുമായി തിരുവനന്തപുരത്ത് നടന്ന സംഭവങ്ങൾ കേരളത്തിലെ ക്രമസമാധാന നിലയുടെ സമ്പൂർണ്ണ തകർച്ചയാണ് കാണിക്കുന്നത്. ക്രമസമാധാനം പാലിക്കുന്നതിൽ പിണറായി സർക്കാർ സമ്പൂർണ്ണമായി പരാജയപ്പെട്ടു. ജനങ്ങൾ സാമുദായികമായി ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയെന്നാണ് സർക്കാരിലെ ഒരു മന്ത്രി തന്നെ സൂചിപ്പിച്ചത്.
ജനങ്ങൾ പോലീസ് സ്‌റ്റേഷൻ അക്രമിക്കുക. കലാപ സമാനമായ സാഹചര്യമാണ് ഉണ്ടായത്. അത്രയും ഗുരുതരമായ ഒരു സാഹചര്യമുണ്ടായിട്ടും കളക്ടർ തലത്തിലുള്ള ഇടപെടൽ മാത്രമാണുണ്ടായത്. എവിടെപ്പോയി ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രി' കേന്ദ്ര മന്ത്രി പറഞ്ഞു. വിഴിഞ്ഞം സംഘർഷം ആഭ്യന്തരവകുപ്പിന്റെ പരാജയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും ആരോപിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ ഇത്രയൊക്കെ നടന്നിട്ട് ഒരു ജില്ലാ കളക്ടറുടെ സന്ദർശനത്തിന് അപ്പുറത്തേക്ക് കാര്യങ്ങൾ വേണ്ട രീതിയിൽ കൈകാര്യം ചെയ്യാൻ സർക്കാർ ശ്രമിക്കുന്നില്ല. ഗുരുതരമായ ഒരു സംഭവം നടന്നിട്ട് തലസ്ഥാനത്തെ രണ്ടു മന്ത്രിമാർ എവിടെയാണുള്ളത്. അവർക്കിതിൽ ഒരു ഉത്തരവാദിത്തവുമില്ലേ.
സർക്കാർ മാളത്തിൽ ഒളിക്കുകയാണ്. ഊരിപിടിച്ച വാളിനിടയിലൂടെ നടന്ന ആളാണെന്നാണ് മുഖ്യമന്ത്രിയെ കുറിച്ച് പറയുന്നത്. എന്നാൽ ഇതുപോലുള്ള സാഹചര്യം വരുമ്പോൾ അതെന്താണ് അദ്ദേഹം വ്യക്തമാക്കാത്തത്. വിഴിഞ്ഞം തുറമുഖം സംസ്ഥാനത്തിന്റെ വികസനത്തിന് ഒഴിച്ചുകൂടാനാവാത്ത ഒരു പദ്ധതിയാണെന്ന് ജനങ്ങളേയും സമരക്കാരേയും ബോധ്യപ്പെടുത്തണം. സർക്കാർ എടുത്തിരിക്കുന്ന മെല്ലപ്പോക്ക് നയം അവസാനിപ്പിക്കണം. സമ്പൂർണ്ണമായ അരാജകത്വമാണ് ഉണ്ടായത്. കൃത്യതയില്ലാത്ത ഒരു നയമാണ് സർക്കാരിന്. പദ്ധതിക്ക് അനുകൂലമായവരുടെ വീട് അക്രമിക്കപ്പെട്ടിരിക്കുന്നു.
ശബരിമലയിൽ യുവതിപ്രവേശനത്തിന്റെ പേരിൽ എന്തെല്ലാം സാഹചര്യങ്ങൾ ഉണ്ടാക്കിയിരുന്നു. ഇതുപോലുള്ള സാഹചര്യങ്ങളിൽ അതിന്റെ പത്തിലൊന്ന് വിഴിഞ്ഞത് ഉണ്ടാകാതിരുന്നത് എന്താണ് കാരണം. സർക്കാർ ആളെ നോക്കിയാണോ ക്രമസമാധാനപാലനം നടപ്പാക്കുന്നത്. ശബരിമലയിൽ അയ്യപ്പൻമാരെ നേരിടാൻ എല്ലാ വിധ സന്നാഹങ്ങളും ഉണ്ടായിരുന്നു. ഇവിടെ മന്ത്രിമാർ തന്നെ പറയുന്നു അക്രമികൾ ആയുധങ്ങളുമായിട്ടാണ് എത്തിയതെന്ന്..എന്നിട്ട് പോലീസ് എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും മുരളീധരൻ ചോദിച്ചു.
വിഴിഞ്ഞത്ത് കലാപം സൃഷ്ടിക്കാനുള്ള ചിലരുടെ ഗൂഢനീക്കം അവസാനിപ്പിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. അക്രമം ഗൗരവമുള്ളതും അപലപനീയവും. സമരം ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുകയാണ്. തീരദേശത്തെ സമാധാനം തകർക്കാനുള്ള ശ്രമങ്ങളെ ശക്തമായി നേരിടണമെന്നും സിപിഎം ആവശ്യപ്പെടുന്നുവെന്ന് പ്രസ്താവനയിൽ പറയുന്നു.
അക്രമങ്ങൾ കുത്തിപ്പൊക്കി കടലോര മേഖലയിൽ സംഘർഷം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ സമരത്തിന്റെ പേരിൽ നടക്കുന്നത്. ജനങ്ങൾക്കിടയിലെ സൗഹാർദം ഇല്ലാതാക്കുന്നതിന് പുറപ്പെട്ട ശക്തികൾ കലാപം ലക്ഷ്യംവെച്ച് അക്രമ പ്രവർത്തനങ്ങളിലേർപ്പെടുകയാണെന്ന് സിപിഐഎം കുറ്റപ്പെടുത്തി.
സമരം ജനങ്ങളിൽനിന്ന് ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്. അക്രമങ്ങൾ കുത്തിപ്പൊക്കി കടലോരമേഖലയിൽ സംഘർഷം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ സമരത്തിന്റെ പേരിൽ നടക്കുന്നത്. ജനങ്ങൾക്കിടയിലെ സൗഹാർദം ഇല്ലാതാക്കുന്നതിന് പുറപ്പെട്ട ശക്തികൾ കലാപം ലക്ഷ്യംവെച്ച് അക്രമ പ്രവർത്തനങ്ങളിലേർപ്പെടുകയാണ്. പോലീസ് സ്റ്റേഷൻ തന്നെ തകർക്കുന്ന സ്ഥിതിയുണ്ടായെന്നും സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
പോലീസ് സ്റ്റേഷൻ തന്നെ തകർക്കുന്ന സ്ഥിതിയുണ്ടായി. നിയമവാഴ്ചയെ കൈയ്യിലെടുക്കാനും, കടലോര മേഖലയിൽ സംഘർഷം സൃഷ്ടിക്കാനുമുള്ള പരിശ്രമങ്ങളാണ് ഇവർ നടത്തിക്കൊണ്ടിരിക്കുന്നത്. ഇവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിച്ചുകൊണ്ട് സംസ്ഥാന സർക്കാർ മുന്നോട്ടുപോകണം. ഒപ്പം ചില സ്ഥാപിത ലക്ഷ്യങ്ങളോടെ ജനങ്ങളെ ഇളക്കിവിടുന്നവരെ തുറന്നുകാണിക്കാനും കഴിയേണ്ടതുണ്ടെന്ന് സിപിഐഎം വ്യക്തമാക്കി.
അതേസമയം, സമരത്തിന്റെ ഭാഗമായി അറസ്റ്റിലായ നാലു സമരക്കാരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ആദ്യം അറസ്റ്റ് ചെയ്ത സെൽട്ടനെ മോചിപ്പിക്കാനെത്തി അറസ്റ്റിലായ നാലു പേരെയാണ് വിട്ടയച്ചത്. ഇവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇന്നലെ സംഘർഷമുണ്ടായത്. സെൽട്ടനെ റിമാൻഡ് ചെയ്തു.
പോലീസ് സ്റ്റേഷൻ ആക്രമിച്ച സംഭവത്തിൽ 36 പൊലീസുകാർക്കാണ് പരുക്കേറ്റത്. രണ്ടു പേരുടെ പരുക്ക് ഗുരുതരമാണ്. എസ്പിയുടേതടക്കം നാലു വാഹനങ്ങളും രണ്ട് കെഎസ്ആർടിസി ബസുകളും അടിച്ചുതകർത്തു. വൈദികരടക്കമുള്ള സമരക്കാർക്കും മാധ്യമപ്രവർത്തകർക്കും പരുക്കേറ്റിട്ടുണ്ട്. വിഴിഞ്ഞത്ത് ക്രമസമാധാന നില ആകെ തകർന്നെന്ന് അദാനി ഗ്രൂപ്പ് കോടതിയെ അറിയിച്ചു. പോലീസ് നിഷ്‌ക്രിയമാണ്.
സർക്കാരിനും കോടതിക്കും പോലീസിനും എതിരെ യുദ്ധമാണ് നടക്കുന്നതെന്നും അദാനി ഗ്രൂപ്പ് ആരോപിച്ചു. സുരക്ഷയ്‌ക്കായി കേന്ദ്ര സേനയെ വിന്യസിക്കണമെന്നും അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടു.വിഴിഞ്ഞത്ത് ക്രമസമാധാനം ഉറപ്പാക്കാൻ എന്താണ് ചെയ്തതെന്നും സമരക്കാരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്നും സർക്കാറിനോട് കോടതി ചോദിച്ചു.
വിഴിഞ്ഞം തുറമുഖനിർമ്മാണത്തിന് സംരക്ഷണം തേടി അദാനി ഗ്രൂപ്പ് നൽകിയ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് പരിഗണിക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യങ്ങൾ ഉയർന്നു വന്നത്. പ്രദേശത്ത് അയ്യായിരത്തോളം പൊലീസിനെ വിന്യസിച്ചിരുന്നുവെന്ന് സർക്കാർ കോടതിയെ അറിയിച്ചു. മൂവായിരത്തോളം പ്രതിഷേധക്കാർ പൊലീസ് സ്‌റ്റേഷൻ വളഞ്ഞു. പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ടെന്നും എഫ് ഐ ആർ രജിസ്റ്റർ ചെയ്‌തെന്നും സർക്കാർ അറിയിച്ചു. ഹർജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി.
https://www.facebook.com/Malayalivartha
























