പാലാ പൊൻകുന്നം റോഡിൽ രണ്ടാം മൈലിൽ ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് സ്ത്രീക്ക് ദാരുണ അന്ത്യം...

പാലാ പൊൻകുന്നം റോഡിൽ രണ്ടാം മൈലിൽ ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് സ്ത്രീക്ക് ദാരുണ അന്ത്യം. പനമറ്റം മാടത്താനിൽ ലേഖയാണ് (44 ) മരിച്ചത്. അമിത വേഗതയിൽ എത്തിയ ലോറി ബൈക്കിന് പിന്നിൽ ഇടിക്കുകയും, ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ ലേഖയുടെ ദേഹത്തുകൂടി ലോറി കയറി ഇറങ്ങുകയുമായിരുന്നു.
ബൈക്ക് ഓടിച്ചിരുന്ന പനമറ്റം അഞ്ജുഭവനിൽ അർജുൻ കൃഷ്ണൻ(22) നെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയ ലേഖയും, ബന്ധുവായ അർജുനും സംസ്ഥാന പാതയിൽ നിന്ന് വീട്ടിലേയ്ക്ക് തിരിഞ്ഞ് കയറുന്നതിനിടെ പിന്നിൽ അമിത വേഗത്തിലെത്തിയ ലോറി ഇടിക്കുകയായിരുന്നു.
ലേഖ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. പത്തനാപുരത്ത് നിന്ന് കൈതച്ചക്ക കയറ്റി വാഴക്കുളത്തേക്ക് പോവുകയായിരുന്നു ലോറി. ലോറി ഡ്രൈവർ വടക്കാഞ്ചേരി മംഗലം സ്വദേശി നന്ദനത്തിൽ ഗീരീഷ് (48) നെ പൊൻകുന്നം പൊലീസ് കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha
























