കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി, വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ കാമുകനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊണ്ടോട്ടി വലിയപറമ്പിലെ ക്വാര്‍ട്ടേഴ്‌സില്‍ കഴുത്തില്‍ ഷാള്‍ മുറുക്കിയ നിലയിലാണ് സൗജത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
സൗജത്തിന്റെ കാമുകന്‍ ബഷീറിനെ കോട്ടയ്ക്കലില്‍ നിന്നാണ് വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ ബഷീറിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്.
നാലുവര്‍ഷം മുന്‍പാണ് സൗജത്തിന്റെ ഭര്‍ത്താവ് സവാദിനെ സൗജത്തും ബഷീറും ചേര്‍ന്ന് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ബഷീര്‍ ഒളിവില്‍ പോയിരുന്നു.
സൗജത്തിനെ കൊലപ്പെടുത്തിയ ശേഷം ബഷീര്‍ ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha
























