Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

ഇത് മേഴ്‌സിയല്ല മെസി... ഖത്തര്‍ ലോകകപ്പിലെ ഗ്രൂപ്പ് സിയില്‍ അര്‍ജന്റീന ആരാധകരുടെ മനം കവര്‍ന്നു; ആദ്യമത്സരത്തിലെ തോല്‍വിയോടെ അര്‍ജന്റീനയെ എഴുതിത്തള്ളിയവര്‍ക്ക് തെറ്റി; പോളിഷ് കോട്ട തകര്‍ത്ത് അര്‍ജന്റീന പ്രീ ക്വാര്‍ട്ടറില്‍

01 DECEMBER 2022 09:02 AM IST
മലയാളി വാര്‍ത്ത

ഖത്തര്‍ ലോകകപ്പിലെ ആരാധകരെ ഏറ്റവും അധികം സന്തോഷിപ്പിച്ച ദിനമായിരുന്നു ഇന്നലെ. ഗ്രൂപ്പ് സിയില്‍ അര്‍ജന്റീന വിജയം കൊയ്തു. പോളണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്ത് അര്‍ജന്റീന ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ആദ്യപകുതിയില്‍ അര്‍ജന്റീനയെ പിടിച്ചുകെട്ടിയ പോളിഷ് പട രണ്ടാംപകുതിയില്‍ ഇരട്ട ഗോള്‍ വഴങ്ങുകയായിരുന്നു. സൗദിയോട് പൊരുതിക്കളിച്ച് മെക്സിക്കോ 2-1ന് വിജയിച്ചെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ പോയിന്റ് നിലയില്‍ രണ്ടാമതെത്തിയ പോളണ്ടും പ്രീ ക്വാര്‍ട്ടറിലെത്തി.

സൂപ്പര്‍ താരം ലയണല്‍ മെസ്സി പെനല്‍റ്റി പാഴാക്കിയ മത്സരത്തില്‍ പോളണ്ടിനെ ഇരട്ട ഗോളുകള്‍ക്കു തകര്‍ത്ത് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചിരിക്കുകയാണ് അര്‍ജന്റീന. അലെക്‌സിസ് മാക് അലിസ്റ്റര്‍ (47), ജുലിയന്‍ അല്‍വാരെസ് (67) എന്നിവരാണ് അര്‍ജന്റീനയ്ക്കായി ഗോള്‍ നേടിയത്.

തുടക്കം മുതല്‍ സമനിലയ്ക്കായി കളിച്ച പോളണ്ട് ആദ്യ പകുതിയില്‍ അര്‍ജന്റീനയെ തടഞ്ഞു നിര്‍ത്തിയെങ്കിലും രണ്ടാം പകുതിയില്‍ അര്‍ജന്റീന ഗംഭീര തിരിച്ചുവരവു നടത്തി. പ്രീക്വാര്‍ട്ടര്‍ പ്രവേശത്തിനിടെയും ആദ്യ പകുതിയില്‍ മെസ്സി പെനല്‍റ്റി പാഴാക്കിയത് അര്‍ജന്റീന ആരാധകര്‍ക്കു നിരാശയായി. രണ്ടാം ജയത്തോടെ ആറുപോയിന്റുമായി അര്‍ജന്റീന സി ഗ്രൂപ്പ് ചാംപ്യന്‍മാരായി.

അര്‍ജന്റീനയോടു തോറ്റെങ്കിലും ഒരു ജയവും ഒരു സമനിലയുമുള്ള പോളണ്ട് സി ഗ്രൂപ്പിലെ രണ്ടാമന്‍മാരായി പ്രീക്വാര്‍ട്ടറിലെത്തി. പോളണ്ടിന് നാലു പോയിന്റുകളാണുള്ളത്. അര്‍ജന്റീനയുടെ കോര്‍ണറോടെയാണു കളി തുടങ്ങിയത്. രണ്ടാം മിനിറ്റിലെ മെസ്സിയുടെ നീക്കം പോളണ്ട് പ്രതിരോധനിര പരാജയപ്പെടുത്തി. ആറാം മിനിറ്റില്‍ മെസ്സിയുടെ കരുത്തു കുറഞ്ഞൊരു ഷോട്ട് പോളണ്ട് ഗോളി വോസിയച് ഷെസ്‌നി പോസ്റ്റിനു പുറത്തേക്കു തട്ടിയിട്ടു. പത്താം മിനിറ്റിലെ മെസ്സിയുടെ ഗോള്‍ ശ്രമവും പോളിഷ് ഗോളി പ്രതിരോധിച്ചു.


മിന്നലാക്രമണങ്ങളിലൂടെ ഗോളടിക്കുക എന്നതിലുപരി അര്‍ജന്റീനയെ ഗോളടിപ്പിക്കാതിരിക്കുക ലക്ഷ്യമിട്ടായിരുന്നു ആദ്യ പകുതിയില്‍ പോളണ്ടിന്റെ കളി. 36ാം മിനിറ്റില്‍ പോളണ്ട് ബോക്‌സിനുള്ളില്‍ ഗോളി മെസ്സിയെ ഫൗള്‍ ചെയ്തതില്‍ വാര്‍ പരിശോധനകള്‍ക്കു ശേഷം റഫറി അര്‍ജന്റീനയ്ക്കു പെനല്‍റ്റി അനുവദിച്ചു. എന്നാല്‍ മെസ്സിയുടെ കിക്ക് പോളണ്ട് ഗോളി തട്ടിയകറ്റി. പോളണ്ട് ഗോള്‍ കീപ്പര്‍ വോസിയച് ഷെസ്‌നിയും അര്‍ജന്റീന താരങ്ങളും തമ്മിലുള്ള പോരാട്ടമായിരുന്നു മത്സരത്തിന്റെ ആദ്യ പകുതി.

അര്‍ജന്റീനയുടെ നിരവധി അവസരങ്ങളാണ് ഷെസ്‌നി പ്രതിരോധിച്ചത്. അര്‍ജന്റീനയുടെ 12 ഷോട്ടുകളില്‍ ആദ്യ പകുതിയില്‍ ഏഴെണ്ണം ഓണ്‍ ടാര്‍ഗെറ്റായിരുന്നു. ആദ്യ പകുതിയിലെ പോളണ്ട് ഗോളിയുടെ പ്രതിരോധക്കോട്ടയ്ക്കു രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ അര്‍ജന്റീന മറുപടി നല്‍കി. മൊളീനയുടെ ക്രോസില് മാക് അലിസ്റ്റര്‍ ബോക്‌സിന്റെ മധ്യ ഭാഗത്തുനിന്ന് പോളണ്ട് പോസ്റ്റിന്റെ ഇടതു മൂലയിലേക്കു പന്തെത്തിക്കുകയായിരുന്നു. 51ാം മിനിറ്റില്‍ പോളണ്ട് താരം മിച്ചല്‍ സ്‌കോറസിന്റെ ഗോള്‍ ശ്രമം ലക്ഷ്യം കണ്ടില്ല.

60ാം മിനിറ്റില്‍ അക്യുനയെയും ഏഞ്ചല്‍ ഡി മരിയയെയും പിന്‍വലിച്ച് അര്‍ജന്റീന ലിയാന്‍ഡ്രോ പരാഡെസിനെയും നിക്കോളാസ് തഗ്ലിയാഫികോയെയും ഗ്രൗണ്ടിലിറക്കി. 67ാം മിനിറ്റില്‍ അര്‍ജന്റീന ഗോള്‍ നേട്ടം രണ്ടാക്കി. എന്‍സോ ഫെര്‍ണാണ്ടസിന്റെ അസിസ്റ്റില്‍ ഗോള്‍ നേടിയത് ജുലിയന്‍ അല്‍വാരെസ്. രണ്ടാം ഗോള്‍ വീണതോടെ പോളണ്ടിനു മറുപടിയില്ലാതായി. സമനിലയായാല്‍ പോലും പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാമായിരുന്ന മത്സരത്തില്‍ പോളിഷ് ആക്രമണങ്ങള്‍ നന്നേ കുറവായിരുന്നു. രണ്ടാം ഗോള്‍ നേടിയിട്ടും അര്‍ജന്റീന ആക്രമണങ്ങള്‍ക്കു കുറവുണ്ടായില്ല. 85ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ലൊതാരോ മാര്‍ട്ടിനസിന്റെ ഷോട്ട് പോളണ്ട് ഗോളി മാത്രം മുന്നില്‍നില്‍ക്കെ പുറത്തേക്കുപോയി.

രണ്ടാം പകുതിയില്‍ അധികസമയം ആറുമിനിറ്റ് പൂര്‍ത്തിയായപ്പോള്‍ ജയം അര്‍ജന്റീനയ്ക്കു സ്വന്തം. അലിസ്റ്റര്‍ ഗോള്‍, അസിസ്റ്റ് മൊളീന: 46-ാം മിനിറ്റില്‍ മികച്ചൊരു റണ്‍ നടത്തിയ മൊളീന കോര്‍ണര്‍ ഫ്‌ലാഗിനു സമീപത്തുനിന്ന് ബോക്‌സിലേക്കു ക്രോസ് നല്‍കി. ബോക്‌സിന്റെ മധ്യത്തില്‍നിന്ന് മാക് അലിസ്റ്ററിന്റെ ഷോട്ട് പോസ്റ്റിന്റെ ഇടതു മൂലയില്‍ പതിച്ചു.

യുവതാരം എന്‍സോ ഫെര്‍ണാണ്ടസിന്റെ പാസില്‍ നിന്നായിരുന്നു ജുലിയന്‍ അല്‍വാരെസിന്റെ ഗോള്‍ പിറന്നത്. പോളണ്ട് പ്രതിരോധ താരങ്ങള്‍ മുന്നിലുണ്ടായിട്ടും മികച്ചൊരു ഷോട്ടിലൂടെ അല്‍വാരെസില്‍നിന്ന് പന്ത് പോളണ്ട് ഗോള്‍ കീപ്പറെ മറികടന്ന് വലയില്‍. അതോടെ ആരാധകര്‍ ഉത്സവത്തിലായി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (2 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (2 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (2 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (2 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (3 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (3 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (3 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (3 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (4 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (4 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (4 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (4 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (4 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (5 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (5 hours ago)

Malayali Vartha Recommends