സംസ്ഥാനത്ത് പാല് വില വര്ദ്ധിച്ചു.... ലിറ്ററിന് ആറു രൂപയാണ് വര്ദ്ധിച്ചത്, തൈര്, നെയ്യ്, വെണ്ണ എന്നിവയടക്കം എല്ലാ പാലുത്പന്നങ്ങള്ക്കും വി ല വര്ദ്ധനവുണ്ടാകും

മില്മ പാലിന് ഇന്ന് മുതല് വില കൂടും. ലിറ്ററിന് ആറു രൂപയാണ് വര്ദ്ധിക്കുന്നത്. കടുംനീല കവറിലെ പാലിന് ലിറ്ററിന് 52 രൂപയാണ് പുതിയ വില. തൈര്, നെയ്യ് ,വെണ്ണ എന്നിവയടക്കം എല്ലാ ഉത്പന്നങ്ങള്ക്കും വില കൂടും.പുതുക്കിയ വില ( 500 മി.ലിറ്റര് )ചുവടെ:വെള്ള കവര്..................28 .00
ഇളം നീല കവര്...........25 .00
കടും നീല കവര്.......... 26 .00
പച്ച കവര്......................27.00
തൈര് (525 ഗ്രാം ......35. 00
അതേസമയം കേരളത്തിന്റെ പാല് ഉത്പ്പാദന ചെലവിനെക്കുറിച്ച് പഠിക്കുന്നതിന് കാര്ഷിക- വെറ്റിനറി സര്വ്വകലാശാലകളില് നിന്നുളള വിദഗ്ധരെ ഉള്പ്പെടുത്തി വിദഗ്ധസമിതിയ്ക്ക് മില്മ രൂപം നല്കിയിട്ടുണ്ടായിരുന്നു. ഇവരുടെ റിപ്പോര്ട്ട് പ്രകാരം കര്ഷകര്ക്ക് ലിറ്ററിന് 8.57 രൂപ നഷ്ടമുളളതായാണ് കണക്കാക്കിയിട്ടുള്ളത്.
സമിതിയുടെ ശുപാര്ശകളുടെ അടിസ്ഥാനത്തിലാണ് നിലവിലെ വില പരിഷ്കരണം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പാല് ഉത്പ്പാദനചെലവ് കേരളത്തില് കൂടുതലാണ്. ഇത് കാരണം ക്ഷീര കര്ഷകര് കടുത്ത ബുദ്ധിമുട്ടിലായിരുന്നത് കൊണ്ട് ഉത്പ്പാദനചെലവിന് ആനുപാതികമായി പാല് വില വര്ദ്ധിപ്പിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോവിഡ് കാരണം മില്മക്ക് വിതരണത്തെക്കാള് കൂടുതല് അളവില് പാല് സംഭരിക്കേണ്ട സാഹചര്യമാണ് ഉണ്ടായിരുന്നത്.
ഇങ്ങനെ സര്പ്ലസ്സായി പാല് ഉണ്ടായിരുന്നതിനാല് കര്ഷകരുടെ ആവശ്യപ്രകാരമുളള പാല് വില വര്ദ്ധനവ് നടപ്പിലാക്കാന് സാധിച്ചിരുന്നില്ല. പാല്വില വര്ദ്ധനവ് സംബന്ധിച്ചുളള മില്മ ഭരണസമിതിയുടെ ശുപാര്ശ സര്ക്കാരുമായി ചര്ച്ച ചെയ്ത് ഉചിതമായ വര്ദ്ധനവ് നടപ്പിലാക്കുകയാണ് ചെയ്യുന്നതെന്ന് ചെയര്മാന്. മില്മയുടെ കാലിത്തീറ്റ ഫാക്ടറികള് ഏഴു മാസമായി നഷ്ടത്തിലാണ്.
2019-ലാണ് മില്മ കാലിത്തീറ്റ വില ഇതിന് മുന്പ് വര്ദ്ധിപ്പിച്ചത്. സംസ്ഥാന സര്ക്കാറിന്റെ കന്നുകുട്ടി പരിപാലന പദ്ധതിയ്ക്ക് നല്കുന്ന കാലിത്തീറ്റയുടെ വിലയും അന്ന് മില്മ വര്ധിപ്പിച്ചിരുന്നു. 2019-ന് ശേഷം കാലിത്തീറ്റക്ക് മില്മ വില വര്ദ്ധിപ്പിച്ചില്ല എന്നുമാത്രമല്ല വലിയ അളവിലുളള സബ്സിഡി കര്ഷകര്ക്ക് നല്കി സഹായിക്കുന്നതിനും ശ്രമിച്ചിരുന്നു.
സംസ്ഥാന സര്ക്കാര് കാലിത്തീറ്റ വിലവര്ധനവിനെക്കുറിച്ച് പഠിക്കുന്നതിന് സമിതിയെ നിയോഗിച്ചിരുന്നു.
"
https://www.facebook.com/Malayalivartha
























