പെന്‍ഷന്‍കാര്‍ക്ക് ആശ്വാസം.... ക്ഷേമ പെന്‍ഷന്‍ രണ്ടാഴ്ചയ്ക്കുള്ളില്‍.... സാമ്പത്തിക പ്രതിസന്ധി കാരണം മുടങ്ങിയ രണ്ടു മാസങ്ങളിലെ ക്ഷേമപെന്‍ഷന്‍ രണ്ടാഴ്ചയ്ക്കുളളില്‍ നല്‍കാന്‍ തീരുമാനം

പെന്‍ഷന്‍കാര്‍ക്ക് ആശ്വാസം.... ക്ഷേമ പെന്‍ഷന്‍ രണ്ടാഴ്ചയ്ക്കുള്ളില്‍.... സാമ്പത്തിക പ്രതിസന്ധി കാരണം മുടങ്ങിയ രണ്ടു മാസങ്ങളിലെ ക്ഷേമപെന്‍ഷന്‍ രണ്ടാഴ്ചയ്ക്കുളളില്‍ നല്‍കാന്‍ തീരുമാനം.
മുടങ്ങിയ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ ക്ഷേമ പെന്‍ഷന്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ നല്‍കാന്‍ തീരുമാനമായത്. ഇതിനായി 1800 കോടി അനുവദിച്ചതായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു.
ഡിസംബറിലെ പെന്‍ഷനില്‍ തീരുമാനമായില്ല. 52 ലക്ഷം പേര്‍ക്കാണ് ക്ഷേമ പെന്‍ഷന്‍ നല്‍കുന്നത്. ഒക്ടോബറിലെ പെന്‍ഷനുവേണ്ടി 779 കോടിക്ക് അനുമതി നല്‍കി ഉത്തരവിറക്കിയെങ്കിലും ട്രഷറിയില്‍ പണമില്ലാത്തതിനാല്‍ വിതരണം നടത്താനായില്ല.
നവംബറിലേതും മുടങ്ങി. ഓണക്കാലത്തെ 15,000 കോടിയോളം രൂപയുടെ ക്ഷേമ, ആശ്വാസ നടപടികള്‍ക്ക് പിന്നാലെയാണ് സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടത്.
കേന്ദ്രം വായ്പാലഭ്യതയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയതും സ്ഥിതി രൂക്ഷമാക്കുകയാണുണ്ടായത്. ഇതില്‍ നിന്നൊക്കെ കരകയറിയിട്ടില്ലെങ്കിലും ജനങ്ങളുടെ പ്രയാസം കണക്കിലെടുത്താണ് ക്രിസ്മസിന് മുമ്പ് പെന്‍ഷന്‍ കുടിശിക വിതരണം ചെയ്യുന്നത്.
"
https://www.facebook.com/Malayalivartha























