കാമുകനോടൊപ്പം ചേര്‍ന്ന് ആദ്യം ഭര്‍ത്താവിനെ വകവരുത്തി.... കാമുകനോടൊപ്പം താമസിച്ച് മടുത്തതോടെ മറ്റൊരാളോടൊപ്പം കൂടി.... ഭര്‍ത്താവിനെ കാമുകനുമായി ചേര്‍ന്ന് കൊലപ്പെടുത്തിയ കേസിലെ പ്രതി താനൂര്‍ സ്വദേശി സൗജത്തിന്റെ മരണം കൊലപാതകമെന്ന് സൂചന... നിര്‍ണായക വിവരങ്ങള്‍ പുറത്ത്

കാമുകനോടൊപ്പം ചേര്‍ന്ന് ആദ്യം ഭര്‍ത്താവിനെ വകവരുത്തി.... കാമുകനോടൊപ്പം താമസിച്ച് മടുത്തതോടെ മറ്റൊരാളോടൊപ്പം കൂടി.... ഭര്‍ത്താവിനെ കാമുകനുമായി ചേര്‍ന്ന് കൊലപ്പെടുത്തിയ കേസിലെ പ്രതി താനൂര്‍ സ്വദേശി സൗജത്തിന്റെ മരണം കൊലപാതകമെന്ന് സൂചന... നിര്‍ണായക വിവരങ്ങള്‍ പുറത്ത്.
ഭര്‍ത്താവിനെ കാമുകനുമായി ചേര്‍ന്ന് കൊലപ്പെടുത്തിയ കേസിലെ പ്രതി താനൂര്‍ സ്വദേശി സൗജത്തിനെ(30) കൊണ്ടോട്ടിക്കടുത്ത് വലിയപറമ്പ് ആലക്കപറമ്പിലെ ക്വാര്‍ട്ടേഴ്‌സില്‍ കൊല്ലപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. കഴുത്തില്‍ ഷാള്‍ മുറുക്കിയ നിലയിലായിരുന്നു. ഭര്‍ത്താവിനെ കൊന്ന കേസില്‍ ഇവര്‍ക്കൊപ്പം കൂട്ടുപ്രതിയായ കാമുകന്‍ ബഷീറിനെ വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ നിലയിലും കണ്ടെത്തിയിട്ടുണ്ട്.
ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സൗജത്തിന്റേത് കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഏഴ് മാസത്തോളമായി സൗജത്ത് കാമുകനെ വിട്ട് മറ്റൊരാള്‍ക്കൊപ്പം ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുകയായിരുന്നു. സംഭവദിവസം ഇയാള്‍ സ്ഥലത്തില്ലായിരുന്നു. 2018ലാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്.
സൗജത്തും കാമുകന്‍ ബഷീറും ചേര്‍ന്ന് സൗജത്തിന്റെ ഭര്‍ത്താവായ താനൂര്‍ അഞ്ചുടി സ്വദേശിയും തെയ്യാല ഓമച്ചപ്പുഴ റോഡില്‍ മണലിപ്പുഴയില്‍ താമസക്കാരനുമായ മത്സ്യത്തൊഴിലാളി പൗറകത്ത് കമ്മുവിന്റെ മകന്‍ സവാദിനെയാണ് (40) കൊലപ്പെടുത്തിയത്.
മകള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന ഭര്‍ത്താവിനെ തലയ്ക്കടിച്ച ശേഷം മരണം ഉറപ്പുവരുത്താനായി കഴുത്തറുക്കുകയും ചെയ്തു.
ഈയൊരു ക്രൂരകൃത്യം ചെയ്യാനായി വിദേശത്തായിരുന്ന അബ്ദുള്‍ ബഷീറിനെ കൊലപാതകത്തിനായി മാത്രം രണ്ടു ദിവസത്തെ അവധിയില്‍ നാട്ടിലേക്ക് വിളിച്ചുവരുത്തി്. ഭര്‍ത്താവിനെ ഒഴിവാക്കി കാമുകന്റെ കൂടെ ജീവിക്കാനായിരുന്നു കൊലപാതകമെന്ന് സൗജത്ത് നേരത്തെ പൊലീസിനോട് സമ്മതിച്ചിട്ടുണ്ടായിരുന്നു.
" f
https://www.facebook.com/Malayalivartha