Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

കൊള്ളാല്ലോ ഈ ബുദ്ധി... റിസര്‍വ് ബാങ്കിന്റെ ഡിജിറ്റല്‍ കറന്‍സിയായ ഇ റുപ്പി ഇന്ന് ചില്ലറ ഇടപാടുകള്‍ക്കായി പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കും; ആദ്യഘട്ടത്തില്‍ നാല് നഗരങ്ങളില്‍ ലഭ്യമാകും; പരീക്ഷണം വിജയിച്ചാല്‍ ഇന്ത്യയില്‍ വിപണിയില്‍ വിപ്ലവമുണ്ടാകും

01 DECEMBER 2022 09:57 AM IST
മലയാളി വാര്‍ത്ത

പലപ്പോഴും പണം കൊണ്ടു നടക്കുന്നതിന്റെ പ്രയാസം ചെറുതല്ല. യാത്രയില്‍ കള്ളന്‍മാര്‍ മോഷ്ടിക്കുമോ എന്ന പേടിയുമുണ്ട്. ഈ ആശങ്കകള്‍ക്ക് വിരാമമായി ഇ റുപ്പി വരുന്നു. റിസര്‍വ് ബാങ്കിന്റെ ഡിജിറ്റല്‍ കറന്‍സിയായ ഇ റുപ്പി ഇന്ന് ചില്ലറ ഇടപാടുകള്‍ക്കായി പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കും. മുംബൈ, ദില്ലി, ബെംഗലൂരു, ഭുവനേശ്വര്‍ എന്നീ 4 നഗരങ്ങളില്‍ മാത്രമാകും ഈ ഘട്ടത്തില്‍ ഇ റുപ്പി ലഭ്യമാകുക.

ഇടപാടുകാരും വില്‍പ്പനക്കാരുമുള്ള നിയന്ത്രിത ഗ്രൂപ്പുകളിലും ഇ റുപ്പി പരീക്ഷിക്കും. ആദ്യ ഘട്ടത്തില്‍ എസ്ബിഐ അടക്കമുളള നാല് ബാങ്കുകളെയും ആര്‍ ബിഐ സഹകരിക്കാനായി തെരഞ്ഞെടുത്തിട്ടുണ്ട്. നിലവില്‍ പ്രാബല്യത്തിലുള്ള കറന്‍സിയുടെയും നാണയത്തിന്റെയും മൂല്യമുള്ള ടോക്കണുകളായി ആകും ഇ റുപ്പി പുറത്തിറക്കുക. ഡിജിറ്റല്‍ വാലറ്റില്‍ മൊബൈല്‍ ഉപയോഗിച്ച് ആളുകള്‍ക്ക് ഇടപാടുകള്‍ നടത്താനാകും.

അക്കൗണ്ടില്‍ കിടക്കുന്ന പണത്തിന്റെ ഡിജിറ്റല്‍ രൂപമെന്നതിനേക്കാള്‍ സ്വന്തമായി മൂല്യമുള്ളതാണ് ഇ റുപ്പി. ഇടപാടുകളുടെ സ്വകാര്യത ഉറപ്പാക്കാന്‍ പലരും കറന്‍സി നോട്ടാണ് നല്‍കാറുള്ളത്. ചെറിയ തുകയെങ്കില്‍ ഇതേ കാര്യം ഇ റുപ്പി വഴിയും നിറവേറ്റാം. ഉദാഹരണത്തിന് നമ്മള്‍ ഒരു കടയില്‍ നിന്ന് നിശ്ചിത സാധനം വാങ്ങുന്നു. എന്നാല്‍ ആ ഇടപാട് നമ്മുടെ അക്കൗണ്ടില്‍ രേഖപ്പെടുത്തേണ്ടതില്ലെങ്കില്‍ കറന്‍സിയാണ് നമ്മള്‍ നല്‍കാറുള്ളത്.

ഇതിനു പകരം ബാങ്ക് അക്കൗണ്ടിലെ പണം ഇ റുപ്പിയാക്കി മാറ്റി നല്‍കാം. അക്കൗണ്ടിലെ പണമാണ് ചെലവഴിക്കുന്നതെങ്കിലും കറന്‍സി നല്‍കുന്നതു പോലെ തന്നെ സ്വകാര്യമായി ഇടപാട് നടത്താം. ചുരുക്കത്തില്‍ കറന്‍സി കൊണ്ടുനടക്കാതെ തന്നെ ഓണ്‍ലൈനായി നിശ്ചിത തുക അതേ രീതിയില്‍ തന്നെ വിനിമയം ചെയ്യാന്‍ അവസരമൊരുങ്ങും. വലിയ തുകകളുടെ കൈമാറ്റത്തിന് കൂടുതല്‍ നിബന്ധനകള്‍ വന്നേക്കും.

ഇ റുപ്പി ഇടപാട് എങ്ങനെയെന്നു നോക്കാം

നിലവില്‍ പ്രാബല്യത്തിലുള്ള കറന്‍സി, നാണയം എന്നിവയുടെ അതേ മൂല്യമുള്ള ഡിജിറ്റല്‍ ടോക്കണുകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കും. പ്രിന്റഡ് കറന്‍സ് ബാങ്കില്‍ നിന്ന് ലഭിക്കുമെന്നതു പോലും ഇതും ബാങ്കുകള്‍ വഴിയാണ് ജനങ്ങളിലേക്ക് എത്തുന്നത്. ഉപയോക്താവിന്റെ ഫോണിലെ പ്രത്യേക ഇറുപ്പി ഡിജിറ്റല്‍ വോലറ്റിലായിരിക്കും ഈ ടോക്കണുകള്‍ സൂക്ഷിക്കുക.

വ്യക്തികള്‍ തമ്മിലും കടകളിലും ഇതുപയോഗിച്ച് പണമിടപാട് നടത്താം. കടയിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണമടയ്ക്കാം. അച്ചടിച്ച കറന്‍സിക്ക് പലിശയില്ലെന്നതുപോലെ ഇതിനും പലിശയുണ്ടാകില്ല.

എന്താണ് ഇ റുപ്പി എന്നു നോക്കാം. റിസര്‍വ് ബാങ്ക് നിലവില്‍ അച്ചടിച്ച കറന്‍സി നോട്ട് ആണല്ലോ പുറത്തിറക്കുന്നത്. അച്ചടിച്ച നോട്ടിനു പകരം മൊബൈല്‍ ഫോണിലെ ആപ്പില്‍ കൊണ്ടു നടക്കാവുന്ന ഒരു ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കിയാലോ ഇതിനെയാണ് സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിബിഡിസി) എന്നു വിളിക്കുന്നത്. എന്നു കരുതി പ്രിന്റ് ചെയ്ത കറന്‍സി നിര്‍ത്തുമെന്ന് അര്‍ഥമില്ല.

യുപിഐ അടക്കമുള്ള ഡിജിറ്റല്‍ പേയ്‌മെന്റില്‍ പണം ഒരു ബാങ്കില്‍ നിന്ന് മറ്റൊരു ബാങ്കിലേക്കാണ് പോകുന്നത്. എന്നാല്‍ സിബിഡിസിയില്‍ ബാങ്കുകള്‍ തമ്മിലുള്ള കൈമാറ്റമില്ല. സെന്‍ട്രല്‍ ബാങ്ക് ആയ ആര്‍ബിഐ മാത്രമാണ് മധ്യത്തില്‍. ഒരു ഇ റുപ്പി വോലറ്റില്‍ നിന്ന് മറ്റൊരു വോലറ്റിലേക്കായിരിക്കും കൈമാറ്റം.

അച്ചടിച്ച കറന്‍സി കൈമാറുന്നതുപോലെ തന്നെ ഇടനിലക്കാരനില്ലാത്ത ഇടപാടായിരിക്കും ഇവ. ബാങ്ക് അക്കൗണ്ട് ഇല്ലാത്ത ഒരു വ്യക്തിക്ക് അച്ചടിച്ച കറന്‍സി ഉപയോഗിച്ച് കടയില്‍ നിന്ന് സാധനം വാങ്ങാമെന്നതുപോലെ ബാങ്ക് അക്കൗണ്ടില്ലാതെ ഒരാള്‍ക്കും ഡിജിറ്റല്‍ ടോക്കണ്‍ വിനിമയം ചെയ്യാം. കറന്‍സി പോക്കറ്റിലാണ് സൂക്ഷിക്കുന്നതെങ്കില്‍ ഇറുപ്പി ഫോണിലെ നിശ്ചിത വോലറ്റിലായിരിക്കുമെന്നു മാത്രം.

ഇപ്പോള്‍ പുറത്തിറക്കുന്ന നോട്ടുകളുടെയും കോയിനുകളുടെയും അതേ സംഖ്യകളില്‍ തന്നെയാണ് ഇ റുപ്പിയും ഉണ്ടാവുക. ഇടനിലക്കാരായ ബാങ്കുകളിലൂടെ ഇ റുപ്പി ഉപയോക്താക്കള്‍ക്ക് കിട്ടും. ഡിജിറ്റല്‍ വാലറ്റിലൂടെ മൊബൈല്‍ ഉപയോഗിച്ച് ആളുകള്‍ക്ക് ഇ റുപിയിലൂടെ ഇടപാടുകള്‍ നടത്താം. ആളുകള്‍ തമ്മില്‍ കൈമാറാം. കച്ചവടസ്ഥലങ്ങളില്‍ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് സാധനങ്ങള്‍ വാങ്ങിക്കാം. റേഷന്‍ കടകളിലും മറ്റ് സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളിലുമെല്ലാം ഇ റുപ്പി ഉപയോഗിച്ച് ഇടപാട് നടത്താനാകും. അച്ചടിക്കാനുള്ള ചെലവ് വേണ്ടാ സൂക്ഷിക്കാന്‍ എളുപ്പാമാകും എന്നീ ഗുണങ്ങള്‍ക്കൊപ്പം ക്ഷേമപദ്ധതികള്‍ സുതാര്യമായി ഉപഭോക്താക്കള്‍ക്ക് എത്തിക്കാനും കഴിയുമെന്നാണ് റിസവര്‍വ് ബാങ്ക് വാഗ്ദാനം. ഇപ്പോഴുള്ള പരീക്ഷണ ഘട്ടം വിശദമായി വിലയിരുത്തിയ ശേഷം മാത്രമായിരിക്കും അടുത്ത ഘട്ടങ്ങള്‍ റിസര്‍വ്ബാങ്ക് പ്രഖ്യാപിക്കുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (2 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (2 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (2 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (2 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (3 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (3 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (3 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (3 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (4 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (4 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (4 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (4 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (4 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (5 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (5 hours ago)

Malayali Vartha Recommends