ഭാര്യയുമൊത്ത് കടയില്‍ പോയി തിരികെ വീട്ടിലെത്തിയപ്പോള്‍ വാതിലും അലമാരയും തുറന്ന നിലയില്‍.... നാലു പവന്റെ മാല മോഷണം പോയ കാര്യം മനസ്സിലായതോടെ ബൈക്കുമെടുത്ത് നേരെ വീട്ടുടമ സ്റ്റേഷനിലേക്ക്....വഴിയില്‍ വെച്ച് ഒരാള്‍ കൈ കാണിച്ച് പുറകില്‍ കയറി, പിന്നെ സംഭവിച്ചത്....

മോഷണ വിവരമറിയിക്കാനായി പോലീസ് സ്റ്റേഷനിലേക്ക് പോവുകയായിരുന്ന വീട്ടുടമയ്ക്ക് അവിടെയത്തും മുമ്പുതന്നെ മോഷ്ടാവിനെ പിടികിട്ടി. ആവഡിയിലെ ജെനിം രാജാദാസിന്റെ വീട്ടില്‍കയറി മോഷണംനടത്തിയ പെരിയകാഞ്ചി പെരുമാള്‍ നായിക്കന് തെരുവിലെ ഉമറാണ് പിടിയിലായത്.
വീട്ടില്‍ നിന്ന് സ്വര്‍ണമാല കവര്‍ന്ന മോഷ്ടാവ് രക്ഷപ്പെടാനായി കയറിയത് വീട്ടുടമയുടെ ബൈക്കിനുപിറകില്‍.കഴിഞ്ഞദിവസമാണ് നാടകീയ സംഭവം അരങ്ങേറിയത്. ഇറച്ചി വാങ്ങാന്‍ ഭാര്യ വിദ്യയുമൊത്ത് തൊട്ടടുത്തുള്ള കടയില്‍പ്പോയ സമയത്താണ് ജെനിം രാജാദാസിന്റെ വീട്ടില്‍ കള്ളന് കയറിയത്. വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വാതിലും അലമാരയും തുറന്നുകിടക്കുന്നതു കണ്ടു.
നാലുപവന്റെ സ്വര്‍ണമാല മോഷണംപോയതായും മനസ്സിലായി. പോലീസില്‍ പരാതിപ്പെടാനായി രാജാദാസ് ഉടന്‍തന്നെ ബൈക്കില്‍ പുറപ്പെട്ടു. പാതി വഴിയിലെത്തിയപ്പോള്‍ അപരിചിതന് ലിഫ്റ്റ് ചോദിച്ച് കൈകാണിച്ചു. രാജാദാസ് അയാളെ ബൈക്കിന്റെ പുറകില്‍ കയറ്റി.
കൂടെ യാത്രികന്റെ അരയില്‍ പലവലുപ്പത്തിലുള്ള താക്കോലുകള്‍ തൂങ്ങിക്കിടക്കുന്നതുകണ്ടപ്പോള്‍ രാജാദാസിന് സംശയമായി.
വണ്ടിനിര്‍ത്തി ചോദ്യം ചെയ്യുന്നതിനിടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. രാജാദാസിന്റെ വീട്ടില്‍ മോഷണംനടത്തിയത് താനാണെന്ന് പ്രതി സമ്മതിച്ചു.
https://www.facebook.com/Malayalivartha