ചെറുതോണി സ്കൂൾ കെട്ടിടത്തിനുള്ളിൽ കാട്ടുപന്നിയെ ചത്തനിലയിൽ കണ്ടെത്തി: ആശങ്കയിൽ നാട്ടുകാർ

ചെറുതോണിയിൽ കാട്ടുപന്നിയെ ചത്തനിലയിൽ കണ്ടെത്തി. സ്കൂൾ കെട്ടിടത്തിനുള്ളിലാണ് കാട്ടുപന്നിയെ കണ്ടെത്തിയത്. ഇടുക്കി മെഡിക്കൽ കോളജിനു സമീപം വിദ്യാധിരാജ സ്കൂളിലാണ് സംഭവം. സ്കൂളിന്റെ ഉള്ളിലെ വരാന്തയിലാണ് രണ്ടു വയസുള്ള ആൺ പന്നിയെ ചത്ത നിലയിൽ കണ്ടെത്തിയത്.
അതേസമയം ഇന്നലെ പുലർച്ചെയാണ് സംഭവം കണ്ടത്. മാത്രമല്ല പന്നിപ്പനിമൂലം കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചിരിക്കുന്ന വാഴത്തോപ്പ് പഞ്ചായത്തിൽ കാട്ടുപന്നുകളിലേക്കും രോഗം പടർന്നിട്ടുണ്ടോ എന്ന ആശങ്കയിലാണ് ഇപ്പോൾ നാട്ടുകാർ.
കഴിഞ്ഞ ദിവസങ്ങളിൽ ആഫ്രിക്കൻ പന്നിപ്പനിയുടെ പേരിൽ വാഴത്തോപ്പ് പഞ്ചായത്തിലെ നൂറുകണക്കിന് പന്നികളെയാണ് ഇവിടെ കൊന്നൊടുക്കിയത്. തുടർന്ന് കാട്ടുപന്നി ചത്ത വിവരം വനംവകുപ്പ് ഉദ്യോഗസ്ഥർ രഹസ്യമാക്കി വയ്ക്കുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചശേഷം മാത്രമേ പന്നിയെ മറവ് ചെയ്യൂ എന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
https://www.facebook.com/Malayalivartha























