Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

 ഏതുവിധേനയും ദിവ്യയേയും കുഞ്ഞിനേയും ഒഴിവാക്കണമെന്ന് വാശിപിടിച്ചത് മാഹീന്‍കണ്ണിന്റെ ഭാര്യ റുക്കിയ... പങ്കാളിയേയും കുഞ്ഞിനേയും കടലില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ വിവരം പറഞ്ഞെങ്കിലും റുക്കിയ വിശ്വസിച്ചില്ല, ഒടുവില്‍ പത്രവാര്‍ത്ത കാണിച്ച് ബോധ്യപ്പെടുത്തി... കൊടുംക്രൂരത കാണിച്ച മാഹീന്‍കണ്ണിന്റെ ഭാര്യ റുക്കിയയ്‌ക്കെതിരെ ചുമത്തിയത് കൊലപാതകപ്രേരണ അടക്കമുള്ള വകുപ്പുകള്‍

01 DECEMBER 2022 10:49 AM IST
മലയാളി വാര്‍ത്ത

ഏതുവിധേനയും ദിവ്യയേയും കുഞ്ഞിനേയും ഒഴിവാക്കണമെന്ന് വാശിപിടിച്ചത് മാഹീന്‍കണ്ണിന്റെ ഭാര്യ റുക്കിയ... പങ്കാളിയേയും കുഞ്ഞിനേയും കടലില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി മാഹീന്‍കണ്ണിന്റെ ഭാര്യ റുക്കിയയും അറസ്റ്റില്‍, ഇവരെ കാട്ടാക്കട കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

മാഹീനെതിരേ കൊലപാതകവും റുക്കിയക്കെതിരേ കൊലപാതകപ്രേരണ അടക്കമുള്ള വകുപ്പുകളുമാണ് ചേര്‍ത്തിട്ടുള്ളത്. ഇവരെ അടുത്ത ദിവസം തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങും.

മാഹീന്‍കണ്ണും ദിവ്യയും തമ്മില്‍ തര്‍ക്കമുണ്ടായ ബാലരാമപുരം, കൊലപാതകം നടന്ന ആളില്ലാതുറ എന്നിവിടങ്ങളിലും പ്രതിയെ കൊണ്ടുപോകും. 11 വര്‍ഷം മുമ്പാണ് കൊലപാതകം നടന്നത്. ആളില്ലാതുറയില്‍ കൊലപാതകം നടന്ന സമയത്തുണ്ടായിരുന്ന റോഡും പാറയുമെല്ലാം കടലെടുത്ത് നഷ്ടപ്പെട്ടിട്ടുണ്ട്.

കൊലപാതകം നടന്ന സമയത്തെ രേഖകള്‍ ശേഖരിക്കാനായി കേരള പോലീസ് തമിഴ്നാട്ടിലെ വിവിധ ഓഫീസുകളില്‍ തിരച്ചില്‍ തുടരുന്നു. കുളച്ചല്‍ തീരദേശ പോലീസ് സ്റ്റേഷനില്‍നിന്നു ദിവ്യയുടെ മരണം സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചു.

എന്നാല്‍ പുതുക്കാട് അടക്കമുള്ള മറ്റ് സ്റ്റേഷനുകളില്‍നിന്നു പഴയ ഫയലുകള്‍ കണ്ടെത്താനായില്ല. മകള്‍ ഗൗരിയുടെ മൃതദേഹം ലഭിച്ചതിനെ സംബന്ധിച്ച വിവരങ്ങളാണ് ലഭിക്കാനുള്ളത്. ഏഴുവര്‍ഷം കഴിഞ്ഞ ഫയലുകള്‍ സൂക്ഷിക്കാറില്ലെന്നാണ് തമിഴ്നാട് പോലീസ് പറയുന്നത്. വിവരങ്ങള്‍ തേടി റവന്യൂവിഭാഗം അടക്കമുള്ള മറ്റ് ഓഫീസുകളുമായും കേരള പോലീസ് ബന്ധപ്പെടുന്നുണ്ട്.

അതേസമയം ദിവ്യയേയും കുഞ്ഞിനേയും ഒഴിവാക്കണമെന്ന് വാശിപിടിച്ചത് മാഹീന്‍കണ്ണിന്റെ ഭാര്യ റുക്കിയയാണ്. കൊലപ്പെടുത്തിയിട്ടായാലും ഇവരെ ഒഴിവാക്കിയശേഷം തന്റെയൊപ്പം താമസിച്ചാല്‍ മതിയെന്നായിരുന്നു റുക്കിയയുടെ നിര്‍ദ്ദേശം.

ഇതനുസരിച്ചാണ് മാഹീന്‍ കൊലപാതകം ആസൂത്രണം ചെയ്തത്. കൊലപാതകപ്രേരണക്കുറ്റം തെളിവ് നശിപ്പിച്ചതിനും അടക്കം മാഹീന്‍കണ്ണിന്റെ ഭാര്യ റുക്കിയയും അറസ്റ്റിലായി.

ദിവ്യയുടെ അച്ഛനും അമ്മയും വീട്ടിലില്ലെന്നറിഞ്ഞാണ് മാഹീന്‍ ഊരൂട്ടമ്പലത്തെ വീട്ടില്‍ എത്തിയത്. ദിവ്യയുടെ അമ്മ രാധ ഭര്‍ത്താവ് ജോലിചെയ്യുന്ന ചിറയിന്‍കീഴില്‍ പോയി എന്നറിഞ്ഞാണ് ഇയാള്‍ എത്തിയത്. ഇവിടെനിന്നു പുറത്തിറങ്ങിയപ്പോള്‍ അപ്രതീക്ഷിതമായി ദിവ്യയുടെ സഹോദരി ശരണ്യ എത്തിയതാണ് കേസില്‍ വഴിത്തിരിവായത്.

രാധ തിരിച്ചെത്തി വിളിച്ചപ്പോള്‍ ദിവ്യയുടെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. മാഹീനെ വിളിച്ചപ്പോള്‍ തങ്ങള്‍ വേളാങ്കണ്ണിക്ക് പോവുകയാണെന്നും മൂന്നുദിവസം കഴിഞ്ഞേ തിരിച്ചെത്തൂ എന്നുമാണ് പറഞ്ഞത്. ഊരൂട്ടമ്പലത്തു നിന്നു ബാലരാമപുരത്തെത്തി ഏറെ നേരം ദിവ്യയും മാഹീനും തര്‍ക്കിച്ചു. തുടര്‍ന്ന് പൂവാര്‍ വഴി ആളില്ലാത്തുറയില്‍ എത്തിക്കുകയായിരുന്നു. അമ്മയേയും കുഞ്ഞിനേയും കടലില്‍ തള്ളിയിട്ട് മരിച്ചുവെന്നുറപ്പിച്ചാണ് മടങ്ങിയത്. തുടര്‍ന്ന് വീട്ടിലെത്തി ഭാര്യ റുക്കിയയോട് പറഞ്ഞെങ്കിലും ഇവര്‍ വിശ്വസിച്ചില്ല. അടുത്ത ദിവസങ്ങളില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയ വാര്‍ത്ത തമിഴ് പത്രങ്ങളില്‍ വന്നത് റുക്കിയയെ കാണിച്ച് ബോധ്യപ്പെടുത്തി.. തുടര്‍ന്ന് വീണ്ടും മാഹീന്‍ വിദേശത്തേക്ക് പോവുകയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (1 hour ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (2 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (2 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (2 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (2 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (3 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (3 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (3 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (3 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (4 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (4 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (4 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (4 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (4 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (5 hours ago)

Malayali Vartha Recommends