ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ഭീകരരുടെ ആക്രമണത്തിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻ മുഹമ്മദ് ഹക്കീമിന് നാട് വിട നൽകി

ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ഭീകരരുടെ ആക്രമണത്തിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻ മുഹമ്മദ് ഹക്കീമിന് ഇന്ന് നാട് അന്ത്യാഞ്ജലി നൽകും. ഇന്ന് രാവിലെ 8 മുതൽ പാലക്കാട് ധോണിക്കടുത്ത ഉമ്മിനി ഗവ: സ്കൂളിൽ ഭൗതിക ദേഹം പൊതു ദർശനത്തിന് വെച്ചു. പിന്നാലെ 10 മണിയോടെ ഉമ്മിനി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ സംസ്കാരം നടക്കും.
കഴിഞ്ഞ ദിവസം രാത്രി ഒന്‍പത് പതിനഞ്ചോടെ പാലക്കാട്ടെ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ നൂറുകണക്കിനാളുകള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ഉള്‍പ്പെടെ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നീണ്ടനിരയായിരുന്നു. തുടർന്ന് സിആര്‍പിഎഫിന്റെ ഉന്നത ഉദ്യോഗസ്ഥരും വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.
മാത്രമല്ല വി.കെ. ശ്രീകണ്ഠൻ എം.പി. യടക്കം നിരവധി പേർ ധീരസൈനികന് അന്ത്യോപചാരമർപ്പിക്കാനായി ധോണിയിലെ വീട്ടിലെത്തിയിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് മാവോയിസ്റ്റാക്രമണത്തിൽ മുഹമ്മദ് ഹക്കീം വീരമൃത്യു വരിച്ചത്.
അതേസമയം വീരമൃത്യു വരിച്ച മുഹമ്മദ് ഹക്കീം ഹോക്കി താരമായിരുന്നു. രണ്ടു വർഷമായി ചത്തീസ്ഗഡിൽ സേവനമനുഷ്ടിക്കുകയായിരുന്നു അദ്ദേഹം. 2007 ലാണ് ഹക്കീം ജോലിയിൽ പ്രവേശിച്ചത്. തുടർന്ന് രണ്ട് മാസം മുൻപ് നാട്ടിൽ വന്നിരുന്നു. സിആർപിഎഫിൽ റേഡിയോ ഓപ്പറേറ്ററായി ഹെഡ് കോൺസ്റ്റബിൾ സ്ഥാനമാണ് വഹിച്ചിരുന്നത്. എന്നാൽ ജനുവരിയിൽ നാട്ടിൽ വരാനിരിക്കെയാണ് വീര മൃത്യു വരിച്ചത്.
https://www.facebook.com/Malayalivartha
























