വിഴിഞ്ഞം ജനങ്ങളെ വളഞ്ഞിട്ട് ആക്രമിക്കാൻ സർക്കാർ കുതന്ത്രം! പിഴുതെറിയാൻ ഗവർണറും! സർക്കാർ തന്ത്രം പാളി! വിഴിഞ്ഞം; സമര നീക്കത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നത് ഗൗരവതരമെന്ന് എൽഡിഎഫിന്റെ വാദം തള്ളി

വിഴിഞ്ഞം സമരം വലിയ പ്രതിഷേധത്തിലേക്ക് പോയ സാഹചര്യത്തിൽ സമരക്കാരെ ഒറ്റപ്പെടുത്താനുള്ള തന്ത്രം മെനയുകയാണ് സർക്കാർ. എന്നാൽ വിഴിഞ്ഞം സമരക്കാർ പിൻവാങ്ങില്ല. ഗവർണറടക്കം ഇന്ന് വിഴിഞ്ഞം സമരക്കാർക്ക് ഒപ്പമാണ്. സർക്കാർ തന്ത്രങ്ങളെല്ലാം ജനങ്ങൾ തട്ടിയിടും. മുഖ്യനെ പറപ്പിക്കാൻ ഉറച്ചാണ് വിഴിഞ്ഞം ജനങ്ങൾ സമരം ചെയ്യുന്നത്.
അതേസമയം വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കാനുള്ള സമര നീക്കത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടായി എന്ന വാര്‍ത്ത അത്യന്തം ഗൗരവപൂര്‍ണ്ണമാണെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജന്റെ വാക്കുകൾ.
മാത്രമല്ല കേരളത്തിന്റെ വികസനത്തിന് ഏറെ സഹായകമാകുന്ന ഈ പദ്ധതി പ്രാവര്‍ത്തികമാകുന്നത് സംസ്ഥാനത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമാണെന്നാണ് ഇ പിയുടെ വാദം. കൊച്ചി തുറമുഖം കേരള വികസനത്തിന് നല്‍കിയ സംഭാവനകൾ ഏറെ വലുതാണെന്നും, കൂടുതല്‍ തൊഴില്‍ നല്‍കുന്നതിനും, മത്സ്യ വ്യാപാരത്തിനും, കയറ്റുമതിക്കുമുള്‍പ്പെടെ വിഴിഞ്ഞം തുറമുഖ പദ്ധതിയും സംസ്ഥാനത്തിന് ഏറെ സഹായകമാണെന്നും ഇ പി ജയരാജൻ പറഞ്ഞു.
കൂടാതെ പ്രകൃതിദത്തമായ സാധ്യതകളെ ഉപയോഗപ്പെടുത്തി നിര്‍മ്മിക്കുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ഏറെ മുന്നോട്ടുപോയ ശേഷം അത് നിര്‍ത്തലാക്കണമെന്ന മുദ്രാവാക്യമുയരുന്നത് സംശയാസ്പദമാണെന്നും ഇപി ജയരാജൻ പറഞ്ഞു.
https://www.facebook.com/Malayalivartha

























