സർക്കാർ അത് ചെയ്യുന്നില്ല! സുരേഷ് ഗോപി ചെയ്തു!സർക്കാരിനെ വലിച്ചുകീറി ഷോബി തിലകൻ! തിലകൻ കമ്മ്യൂണിസ്റ്റുകാരൻ, എന്നിട്ടും സർക്കാർ ചെയ്യുന്നില്ല' ; സർക്കാർ ഇത് ചെയ്യേണ്ടത് അനിവാര്യം

സുരേഷ് ഗോപിയുടെ ജന നന്മ പലപ്പോഴും വർത്തയാകാറുണ്ട്. പലപ്പോഴും ജനങ്ങൾ അദ്ദേഹത്തിന്റെ നല്ല മനസ് കാണാതെ പോകുന്നു. ഇപ്പോഴിതാ അദ്ദേഹം ചെയ്യുന്നതിന്റെ പാതി പോലും സർക്കാർ ചെയ്യുന്നില്ലെന്ന വിമർശനവുമായി ഷോബി തിലകൻ.
മഹാപ്രതിഭയാണ് തിലകൻ. പെരുന്തച്ചനിലെ രാമനായും മൂന്നാം പക്കത്തിലെ മുത്തച്ഛനായും സ്ഫടികത്തിലെ ചാക്കോ മാഷായും കിരീടത്തിലെ അച്യുതന്‍ നായരായും വിസ്മയം തീര്‍ത്ത അതുല്യ നടന്‍ തിലകന് ഇന്നും മലയാള സിനിമയില്‍ പകരക്കാരില്ല എന്നതാണ് സത്യം. വെള്ളിത്തിരയ്ക്ക് പുറത്ത് മലയാള സിനിമയിലെ താരാധിപത്യത്തിന് എതിരെ ഉയർന്ന ശക്തമായ ശബ്ദം കൂടിയായിരുന്നു തിലകന്റേത്.
എന്നാൽ ഇങ്ങനെയുള്ള ഈ മഹാനടന് ഉചിതമായ സ്മാരകം നിര്‍മ്മിക്കാന്‍ ഇതുവരെ സര്‍ക്കാരിന് ആയിട്ടില്ല. അദ്ദേഹത്തിന്റെ മകന്‍ ഷോബി തിലകന്‍ അടക്കമുളളവര്‍ കാലങ്ങളായി ആവശ്യപ്പെടുന്നതാണ് തിലകന് സ്മാരകം എന്നത്. മാത്രമല്ല കമ്മ്യൂണിസ്റ്റുകാരൻ കൂടിയായ അച്ഛനെ ഇത്തരത്തിൽ ഇടത് സർക്കാർ അവഗണിക്കുന്നതിനെതിരെ ഷോബി തിലകൻ രംഗത്ത് വന്നിരിക്കുകയാണ്.
അതേസമയം തന്നെ കിരീടം പാലത്തിന് സമീപത്തുളള റോഡിന് പത്മശ്രീ തിലകന്‍ റോഡ് എന്ന് പേരിട്ടിട്ടുണ്ട്. അതിന് കാരണം ആ പഞ്ചായത്ത് സുരേഷ് ഗോപി എന്ന അതുല്യനായ നടന്‍ കിരീടം പാലം ഉളള കല്ലൂര്‍ പഞ്ചായത്തിനെ ദത്തെടുത്തിരിക്കുകയാണെന്നും ഷോബി തിലകൻ പറഞ്ഞു.
https://www.facebook.com/Malayalivartha

























