മുഖ്യമന്ത്രി, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് എന്നിവർക്കെല്ലാം ഈ പരിധി ബാധകമാക്കണം; യാതൊരു കണക്കുമില്ലാതെ ആളുകളെ പേഴ്സണൽ സ്റ്റാഫായി നിയമിക്കുന്നത് ഉചിതമല്ല; പേഴ്സണൽ സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം കൊണ്ടുവരണമെന്ന ഹർജി ഹൈക്കോടതി തള്ളി

മന്ത്രിമാരുടെ പേഴ്സണിൽ സ്റ്റാഫുകളെ നിയമിക്കുന്ന കാര്യത്തിൽ നിർണായകമായ തീരുമാനവുമായി ഹൈക്കോടതി രംഗത്ത് വന്നിരിക്കുകയാണ്. മന്ത്രിമാരുടെ പേഴ്സണിൽ സ്റ്റാഫുകളെ നിയമിക്കുന്നതിൽ പരിധി നിശ്ചയിക്കണമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത് . മുഖ്യമന്ത്രി, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് എന്നിവർക്കെല്ലാം ഈ പരിധി ബാധകമാക്കണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. യാതൊരു കണക്കുമില്ലാതെ ആളുകളെ പേഴ്സണൽ സ്റ്റാഫായി നിയമിക്കുന്നത് ഉചിതമല്ലെന്ന നിർണായക പരാമർശവും ഹൈക്കോടതി നടത്തിയിരിക്കുകയാണ്.
പേഴ്സണൽ സ്റ്റാഫ് നിയമനം സംസ്ഥാന സർക്കാരിൻ്റെ നയപരമായ തീരുമാനമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. എന്നാൽ നിയമനത്തിന് നിയന്ത്രണം വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുകയാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. പേഴ്സണൽ സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം കൊണ്ടുവരണമെന്ന ഹർജി ഹൈക്കോടതി തള്ളുകയും ചെയ്തു. പേഴ്സണൽ സ്റ്റാഫിനുള്ള പെൻഷൻ റദ്ദാക്കണമെന്നും, ഭരണ ഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു എന്നതാണ് ശ്രദ്ധേമായ മറ്റൊരു കാര്യം .
കൊച്ചിയിലെ ആൻറി കറപ്‌ഷൻ പീപ്പിൾസ് മൂവ്മെൻറ് നൽകിയ ഹരജിയായിരുന്നു പരിഗണിച്ചത്. ജസ്റ്റിസ് വി. ജി അരുൺ, ജസ്റ്റിസ് മുരളി പുരുഷോത്തമൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ആണ് ഇതൊക്കെ പരിഗണിച്ചത്. അതേസമയം ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തുന്നതുമായി ബന്ധപ്പെട്ട ഹർജിയിൽ സംസ്ഥാന സർക്കാറിന്റെ നിലപാട് ഹൈക്കോടതി തേടിയിരിക്കുകയാണ്.
ഈ കാര്യത്തിൽ നിർദേശം കൊടുത്തത് ജസ്റ്റിസ് അനു ശിവരാമനാണ് . ഹൈക്കോടതിയിലെ തന്നെ ജീവനക്കാരായ അജിത് കുമാർ, കെ യു കുഞ്ഞിക്കണ്ണൻ എന്നിവർ നൽകിയ ഹർജിയായിരുന്നു കോടതി പരിഗണിച്ചത്. ഹർജി വീണ്ടും ഈ മാസം 6 ന് പരിഗണിക്കുവാനിരിക്കുകയാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം . ജീവനക്കാരുടെ പെൻഷൻ പ്രായം 58 ആക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി.
നേരത്തെ സർക്കാരിന് കത്ത് കൊടുത്തിരുന്നു എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. ഹൈക്കോടതി രജിസ്ട്രാർ ഇക്കാര്യം ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറിക്ക് കത്ത് കൈമാറിയിരുന്നു. ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തുന്ന കാര്യം പരിശോധിക്കാൻ ചീഫ് ജസ്റ്റിസ് പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു, ഈ സമിതിയുടെ ശുപാർശ പ്രകരാമാണ് കത്തെന്നും രജിസട്രാർ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























