വ്യക്തമായ ഗൂഡോദ്ദേശത്തോടെയാണ് അക്രമികൾ എത്തിയത്; അവർ നാടിന്‍റെ സ്വൈര്യം തകർക്കാനായിരുന്നു ശ്രമിച്ചത്; പൊലീസിന് നേരെ ആക്രമണം നടന്നു; പൊലീസ് സേനയുടെ ധീരോദാത്തമായ സംയമനമാണ് അക്രമികൾ ഉദ്ദേശിച്ച തരത്തിൽ കാര്യങ്ങൾ മാറാത്തതിന് കാരണം; ആക്രമണം കൈകാര്യം ചെയ്ത പോലീസിനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

വിഴിഞ്ഞത്തെ ആക്രമണ സമര വിഷയങ്ങളിൽ ഇടപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് സ്റ്റേഷന്‍ ആക്രമണം സംയമനത്തോടെ കൈകാര്യം ചെയ്ത പോലീസിനെ മുഖ്യമന്ത്രി പ്രശംസിച്ചു. വ്യക്തമായ ഗൂഡോദ്ദേശത്തോടെയാണ് അക്രമികൾ എത്തിയത്. അവർ നാടിന്‍റെ സ്വൈര്യം തകർക്കാനായിരുന്നു ശ്രമിച്ചത്. പൊലീസിന് നേരെ ആക്രമണം നടന്നു പൊലീസ് സ്റ്റേഷൻ ആക്രമിക്കുമെന്ന് വെല്ലുവിളി വന്നു. വെല്ലുവിളി മാത്രമല്ല .
വ്യാപക ആക്രമണവും നടന്നു. വ്യക്തമായ ഗൂഡോദ്ദേശത്തോടെയാണ് അക്രമികൾ വന്നത് എന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കുന്നത്. എന്നാൽ എന്താണ് ഇതിലൂടെ പ്രതീക്ഷിക്കുന്നതെന്ന് വിവേകത്തോടെ പൊലീസ് തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
പൊലീസ് സേനയുടെ ധീരോദാത്തമായ സംയമനമാണ് അക്രമികൾ ഉദ്ദേശിച്ച തരത്തിൽ കാര്യങ്ങൾ മാറാത്തതിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസ് സേനയെ പ്രശംസിക്കുന്നുവെന്നു മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു. എന്തായാലും വിഴിഞ്ഞത്തെ ആക്രമണ സമര വിഷയങ്ങളിൽ ഇടപ്പെട്ട് ഹോം മിനിസ്റ്റർ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപ്പെട്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























