സൂര്യ കൊലക്കേസ് പ്രതി തൂങ്ങി മരിച്ച നിലയില്‍.... വെഞ്ഞാറമൂട് വയ്യേറ്റ് ഷൈനിഭവനില്‍ പി എസ് ഷിജുവാണ് മരിച്ചത്, യുവതിയെ വെട്ടിക്കൊന്ന കേസില്‍ വിധി വരാനിരിക്കെയാണ് യുവാവിന്റെ മരണം

സൂര്യ കൊലക്കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെഞ്ഞാറമൂട് വയ്യേറ്റ് ഷൈനിഭവനില്‍ പി എസ് ഷിജുവാണ് മരിച്ചത്. യുവതിയെ വെട്ടിക്കൊന്ന കേസില്‍ വിധി വരാനിരിക്കെയാണ് യുവാവിന്റെ മരണം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
2016 ജനുവരി 27 ന് രാവിലെ 10ന് ആറ്റിങ്ങല്‍ കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിന് സമീപത്തെ ചെറിയ റോഡിലായിരുന്നു അരുംകൊല നടന്നത്. പിരപ്പന്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായിരുന്ന വെഞ്ഞാറമൂട് പാലാംകോണം സൂര്യഭവനില്‍ സൂര്യ എസ് നായരെ പ്രതി ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് മൂന്നുദിവസം മുമ്പ് ഷിജു സൂര്യയുടെ വീട്ടിലെത്തി വിവാഹ ആലോചന നടത്തിയിരുന്നു. എന്നാല്‍ യുവതിയ്ക്ക് രക്ഷകര്‍ത്താക്കള്‍ വേറെ വിവാഹ ആലോചനകള്‍ നടത്തുന്നുവെന്ന് അറിഞ്ഞത് ഇയാളെ വളരെ അസ്വസ്ഥനായി.
ആശുപത്രിയില്‍ തനിക്കൊപ്പം ജോലി ചെയ്യുന്ന നഴ്‌സിന്റെ മകള്‍ക്ക് വിവാഹ സമ്മാനം വാങ്ങാനായി വീട്ടില്‍ നിന്നിറങ്ങിയ സൂര്യയെ ഷിജു ആറ്റിങ്ങലിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. 2016 ജനുവരി 27 ന് രാവിലെ 10 മണിക്കാണ് ആറ്റിങ്ങല്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഇടവഴിയില്‍ വച്ച് പ്രതി സൂര്യയെ വെട്ടി കൊലപ്പെടുത്തിയത്. തലയ്ക്കും മുഖത്തും കഴുത്തിലും വെട്ടുകളേറ്റ യുവതി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.അവിടെ നിന്നു രക്ഷപ്പെട്ട പ്രതി കൊല്ലത്ത് എത്തി ലോഡ്ജില്‍ മുറിയെടുത്ത് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കും ശ്രമിച്ചിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha

























