കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ കണ്ണൂർ സർവകലാശാല വൈസ് ചാൻസലറും രജിസ്ട്രാറും നേരിട്ട് ഹാജരാകേണ്ടി വരും; കണ്ണൂരിലെ മലബാർ എജുക്കേഷണൽ ആന്‍റ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലുള്ള കോളേജിന് കോടതി ഉത്തരവുണ്ടായിട്ടും സർവകലാശാലയിൽ അഫിലിയേഷൻ നൽകിയില്ലെന്ന ആരോപണം ശക്തം; തുറന്നടിച്ച് ഹൈക്കോടതി

കണ്ണൂർ സർവകലാശാല വൈസ് ചാൻസലർക്കെതിരെ ഹൈക്കോടതി രംഗത്ത് വന്നിരിക്കുകയാണ്. കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ കണ്ണൂർ സർവകലാശാല വൈസ് ചാൻസലറും രജിസ്ട്രാറും നേരിട്ട് ഹാജരാകേണ്ടി വരുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കണ്ണൂരിലെ മലബാർ എജുക്കേഷണൽ ആന്‍റ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലുള്ള കോളേജിന് കോടതി ഉത്തരവുണ്ടായിട്ടും സർവകലാശാലയിൽ അഫിലിയേഷൻ നൽകിയില്ലെന്ന ആരോപണം ശക്തമാകുകയാണ് .
സർക്കാരും ഹൈക്കോടതിയും അനുകൂല നിലപാട് സ്വീകരിച്ചു. പക്ഷേ കോളേജിന് അഫിലേഷൻ നൽകാൻ സർവകലാശാല തയാറായില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം . ഇതോടെ കോടതിലക്ഷ്യ ഹർജിയുമായി ട്രസ്റ്റ് മാനേജ്മെൻ്റ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു . അഫിലിയേഷൻ നൽകാൻ ഹൈക്കോടതിയും നേരത്തെ തന്നെ നിർദേശം കൊടുത്തിരുന്നു .
ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ, രജിസ്റ്റർ പ്രൊഫ ജോബി കെ ജോസ് എന്നിവർ ഈ മാസം ഒൻപതിന് കോടതിയിൽ നേരിട്ട് ഹാജരായി കാരണം അറിയിക്കണമെന്ന് സിംഗിൾ ബെഞ്ച് നിർദേശം കൊടുത്തിരിക്കുന്നത് .
അതേസമയം സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്നു ഗവർണറെ പുറത്താക്കാൻ സർവകലാശാലാ നിയമങ്ങളിൽ ഭേദഗതി വരുത്തുന്ന കരടു ബില്ലിനു മന്ത്രിസഭയുടെ അംഗീകാരം കിട്ടിയിരിക്കുകയാണ് . വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക, പൊതുഭരണ, സൈദ്ധാന്തിക മേഖലകളിലെ പ്രഗല്ഭരെയാകും ചാൻസലറായി നിയമിക്കുക.
ഈ സ്ഥാനത്ത് എത്തുന്നയാൾ ഫലത്തിൽ പ്രോ–ചാൻസലറായ മന്ത്രിയുടെ മുകളിലായിരിക്കും.കേരള, എംജി, കുസാറ്റ്, കാലിക്കറ്റ്, കണ്ണൂർ, സംസ്കൃതം, മലയാളം, ഡിജിറ്റൽ, ശ്രീനാരായണഗുരു, കാർഷിക, വെറ്ററിനറി, ഫിഷറീസ്, ആരോഗ്യ, സാങ്കേതിക സർവകലാശാലാ നിയമങ്ങളിലാണു ഭേദഗതി വരുത്തുന്നത്. നിയമസഭാ സമ്മേളനം തുടങ്ങുന്ന തിങ്കളാഴ്ച തന്നെ ബിൽ കൊണ്ടുവരാനാണു ധാരണ.
https://www.facebook.com/Malayalivartha






















