എസ്.എന്‍.ഡി.പി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ.കെ. മഹേശന്‍ ആത്മഹത്യ ചെയ്ത കേസില്‍ വെള്ളാപ്പള്ളി നടേശനെ പ്രതിയാക്കിയുള്ള കേസന്വേഷണം മരവിപ്പിച്ച് പൊലീസ്

എസ്.എന്‍.ഡി.പി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ.കെ. മഹേശന്‍ ആത്മഹത്യ ചെയ്ത കേസില്‍ വെള്ളാപ്പള്ളി നടേശനെ പ്രതിയാക്കിയുള്ള കേസന്വേഷണം മരവിപ്പിച്ച് പൊലീസ്.
ഒരേ കേസില്‍ രണ്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിലുള്ള നിയമപ്രശ്‌നമാണ് കാരണമായിട്ടുള്ളത്. നിയമോപദേശം ലഭിച്ച ശേഷമേ അന്വേഷണത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുകയുള്ളൂവെന്ന് പൊലീസ്.2020 ജൂണ്‍ 24 നാണ് കണിച്ചുകുളങ്ങരയിലെ യൂണിയന്‍ ഓഫീസിലാണ് മഹേശനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മഹേശന്‍ പുറത്തുവിട്ട കത്തുകളും ഡയറിക്കുറിപ്പുകളും വെള്ളാപ്പള്ളിയെയും ഒപ്പമുള്ളവരെയും ഏറെ പ്രതിരോധത്തിലാക്കിയിട്ടുണ്ടായിരുന്നു. നിയമ ഉപദേശം ലഭിച്ചാലുടന്‍ മറ്റ് നടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം.
"
https://www.facebook.com/Malayalivartha



























