10 ലക്ഷത്തോളം രൂപ വില വരുന്ന നിരോധിത മയക്കു മരുന്നായ മെത്താംഫറ്റാമിനുമായി നാലു യുവാക്കള്‍ പോലീസ് പിടിയില്‍; വാഹന പരിശോധന നടത്തുന്നതിനിടെയാണ് പ്രതികളെ പിടിക്കൂടിയത്

നിരോധിത മയക്കു മരുന്നായ മെത്താംഫറ്റാമിനുമായി നാലു യുവാക്കള്‍ പോലീസ് പിടിയില്‍. പാലക്കാട് നഗരത്തിലൂടെ മലപ്പുറത്തേക്ക് കടത്തിക്കൊണ്ടു പോവുകയായിരുന്ന ലഹരി മരുന്നായ മെത്താംഫിറ്റാമിനുമായി അലനല്ലൂര്‍ സ്വദേശികളായ നാലു പേരെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് പിടികൂടിയത്.
പാലക്കാട് കല്‍മണഡപം- ഒലവക്കോട് റോഡിലുള്ള ട്രിനിറ്റി ഹോസ്പിറ്റലിനു സമീപത്തു വെച്ച് വാഹന പരിശോധന നടത്തുന്നതിനിടെയാണ് പ്രതികള്‍ പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസിന്റെ പിടിയിലായത്. പാലക്കാട് അലനല്ലൂര്‍ സ്വദേശികളായ ഹാരിസ് (26), ദിനേശ് (27), സജു (27), ഷെറിന്‍(30) എന്നീ പ്രതികളെയാണ് നോര്‍ത്ത് പോലീസ് അറസ്റ്റു ചെയ്യത്.
ക്രിസ്തുമസ്-ന്യൂ ഇയര്‍ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് അതിര്‍ത്തികളിലുടെ ലഹരി മുരന്ന് കുഴല്‍പ്പണം എന്നിവ കടത്തിക്കൊണ്ടു പോകുന്നത് തടയുന്നതിനായി പാലക്കാട് ജില്ലാ പോലീസ് മേധാവി ശ്രീ.വിശ്വനാഥിന്റെ നിര്‍ദ്ദേശപ്രകാരമാണ് പരിശോധന നടത്തിയത്. പാലക്കാട് അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് .ഷാഹുല്‍ ഹമീദ് ഐ പി എസിന്റ നേതൃത്വത്തില്‍ പാലക്കാട് സബ്ബ് ഡിവിഷനിലെ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്‍പ്പെട്ട സ്ഥലങ്ങളിലും വാളയാര്‍ ബോര്‍ഡറിലും പകല്‍ സമയങ്ങളില്‍ പ്രത്യേക വാഹന പരിശോധന നടത്തി വരികയായിരുന്നു.
9ആം തിയ്യതി കല്‍മണ്ഡപം ഒലവക്കോട് ബൈപാസ്സ് റോഡില്‍ ട്രിനിറ്റി ഹോസ്പിറ്റലിനു സമീപത്തായി ടൗണ്‍ നോര്‍ത്ത് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്പെക്ടര്‍ രാജേഷിൻറെ നേതൃത്വത്തിൽ പരിശോധന നടത്തുകയായിരുന്നു. നാലു പ്രതികളും ചേർന്ന് ഒരു ബോക്സിനകത്ത് കുപ്പി ഗ്ലാസിൽ പൊതിഞ്ഞ നിലയിലാണ് 150 ഗ്രാമോളം വരുന്ന നിരോധിത മയക്കു മരുന്ന് കടത്തിക്കൊണ്ടു വന്നത്. 10 ലക്ഷത്തോളം രൂപ വില വരുന്നതാണ് പിടികൂടിയ മെത്താംഫിറ്റാമിൻ. ബാംഗ്ലൂരിൽ നിന്നും വാങ്ങി മലപ്പുറത്ത് വിൽക്കാൻ കൊണ്ടുപോകുകയായിരുന്നു. ഇതിനിടയിലാണ് പ്രതികളെ പിടിക്കൂടിയത്.
https://www.facebook.com/Malayalivartha



























