വയനാട്ടിൽ നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചു കയറി : പലചരക്ക് കട തകര്‍ന്നു, യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വയനാട്ടിൽ കാർ അപകടത്തിൽപ്പെട്ടു. നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. സംഭവത്തിൽ പടിഞ്ഞാറത്തറ സ്വദേശികളായ രണ്ട് പേർ സഞ്ചരിച്ച ക്വാളിസ് കാറാണ് അപകടത്തിൽപ്പെട്ടത്.
ഇന്ന് പുലർച്ചെ ആണ് സംഭവം നടന്നത്. വയനാട് പിണങ്ങോട് പുഴക്കലിലാണ് സംഭവം. അപകടത്തിൽ ഇരുവരുടെയും പരിക്കുകൾ ഗുരുതരമല്ല. അതേസമയം പൊഴുതന ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനമാണ് റോഡരികിലെ പലചരക്ക് കടയിലേക്ക് ഇടിച്ചു കയറിയത്.
മാത്രമല്ല കാറിന്‍റെ നിയന്ത്രണം വിട്ട് റോഡില്‍ നിന്നും തെന്നിമാറുകയായിരുന്നെന്നാണ് പറയുന്നത്. ഇതോടെ വാഹനം ഇടിച്ച് കടയുടെ ഒരു ഭാഗം പൂർണമായി തകർന്നിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തി മേൽനടപടികള്‍ സ്വീകരിച്ചു.
https://www.facebook.com/Malayalivartha






















