പത്തനംതിട്ട മല്ലപ്പള്ളിയിലെ പള്ളിയിൽ നടന്ന മാമോദീസ ചടങ്ങിലെ വിരുന്നിൽ ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ; വയറിളക്കവും ഛർദിയും കാരണം നിരവധിപേർ ആശുപത്രിയിൽ; അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി

പത്തനംതിട്ട മല്ലപ്പള്ളിയില്‍ ഭക്ഷ്യ വിഷബാധ ഉണ്ടായെന്ന റിപ്പോര്‍ട്ടുകളില്‍മേല്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. സംഭവത്തെപ്പറ്റി അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് കമ്മീഷണര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.
അതേസമയം മല്ലപ്പള്ളിയിലെ ഒരു പള്ളിയിൽ വ്യാഴാഴ്ച നടന്ന മാമോദീസ ചടങ്ങിൽ വിരുന്നുണ്ടായിരുന്നു.അവിടെ ഭക്ഷണം കഴിച്ചവർക്കാണ് വയറിളക്കവും ഛർദിയും ഉണ്ടായത്.
ഇതോടെ വിവിധ ആശുപത്രികളിൽ ആൾക്കാരെ പ്രവേശിപ്പിക്കുകയും ചെയ്തു. ചെങ്ങന്നൂരിൽ നിന്നുള്ള ഒരു കാറ്ററിംഗ് സ്ഥാപനമായിരുന്നു വിരുന്നിൽ പങ്കെടുത്തവർക്കായി ചോറും നോൺവെജ് കറിയും ഒരുക്കിയത് . ഇരുന്നൂറോളം പേർ വിരുന്നിൽ പങ്കെടുത്തു.
വെള്ളിയാഴ്ച രാവിലെ മുതൽക്ക് പലർക്കും ശാരീരിക പ്രശ്നങ്ങൾ തുടങ്ങുകയും ചെയ്തു . എഴുപതോളം പേർ രണ്ടുദിവസങ്ങളിലായി അടൂർ, റാന്നി, കുമ്പനാട് തുടങ്ങിയ ഇടങ്ങളിലെ ആശുപത്രികളിൽ ചികിത്സക്കെത്തി.
https://www.facebook.com/Malayalivartha






















