വീണ്ടും മന്ത്രിയായി സജി ചെറിയാനെ സത്യപ്രതിജ്ഞ ചെയ്യിക്കുന്നതില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍... മുഖ്യമന്ത്രിയുടെ ശുപാര്‍ശ തള്ളിക്കളയാന്‍ കഴിയില്ലെന്നു നിയമോപദേശം

വീണ്ടും മന്ത്രിയായി സജി ചെറിയാനെ സത്യപ്രതിജ്ഞ ചെയ്യിക്കുന്നതില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ക്കാരിന്റെ വിശദീകരണം തേടും.
ഗവര്‍ണര്‍ ഇന്ന് രാത്രി എട്ടിന് തിരിച്ചെത്തിയ ശേഷമാവും നടപടി.ഇതോടെ, സത്യപ്രതിജ്ഞ നാലിന് (ബുധന്‍) നടുക്കുമോയെന്ന കാര്യം അനിശ്ചിതത്വത്തില്‍.
സത്യപ്രതിജ്ഞയ്ക്കുള്ള സാഹചര്യം ഒരുക്കണമെന്ന ഒറ്റവരിയിലുള്ള മുഖ്യമന്ത്രിയുടെ അപേക്ഷ കഴിഞ്ഞ ശനിയാഴ്ച രാവിലെ പത്തിനാണ് ഗവര്‍ണര്‍ക്ക് കൈമാറിയത്.
കേസില്‍ തിരിച്ചടിയുണ്ടായാല്‍ ഭരണഘടന തൊട്ടുള്ള സത്യപ്രതിജ്ഞ വിവാദത്തിലാവില്ലേ എന്ന് ഗവര്‍ണര്‍ സംശയം ഉന്നിയക്കുന്നു. ഇതിന് സര്‍ക്കാര്‍ മറുപടി നല്‍കിയാല്‍, അതിന്മേല്‍ നിയമോപദേശം തേടും. തിരുവല്ല കേസിന്റെ വിവരങ്ങളും കോടതി രേഖകളും സര്‍ക്കാരിനോടും ഹൈക്കോടതി രജിസ്ട്രാറോടും ആവശ്യപ്പെടും. സജി ചെറിയാന്‍ രാജി വയ്ക്കാനിടയായ സാഹചര്യം മാറിയോ എന്നതിലും വ്യക്തത തേടും.
സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന് നോട്ടീസയച്ചതും ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സര്‍ക്കാരിനോട് വിശദീകരണം തേടാമെന്ന് ഡല്‍ഹിയില്‍ അനൗദ്യോഗികമായി നടത്തിയ ചര്‍ച്ചയില്‍ മുതിര്‍ന്ന അഭിഭാഷകര്‍ ഗവര്‍ണറെ ധരിപ്പിച്ചിട്ടുണ്ട്.
സര്‍ക്കാരിന്റെ ഉപദേശ, നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടതെന്ന ഭരണഘടനയുടെ 164ാം അനുച്ഛേദത്തിലെ വ്യവസ്ഥപ്രകാരം മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ക്ക് പാടേ നിരസിക്കാനാവില്ല.
"
https://www.facebook.com/Malayalivartha






















