തൃശൂര്‍ കുന്നംകുളത്ത് പട്ടാപ്പകല്‍ വീട്ടില്‍ വന്‍ കവര്‍ച്ച.... കല്യാണത്തിന് പോയി തിരിച്ചു വരുന്നതിനിടെ അലമാരയില്‍ സൂക്ഷിച്ച വസ്ത്രങ്ങളും സാധനങ്ങളും വലിച്ചു വാരിയിട്ട നിലയില്‍.... 80 പവനിലേറെ സ്വര്‍ണ്ണം നഷ്ടപ്പെട്ടതായി വീട്ടുകാര്‍, അന്വേഷണം ആരംഭിച്ച് പോലീസുകാര്‍

ശാസ്ത്രജീനഗര്‍ പ്രശാന്തിയില്‍ രാജന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 80 പവനിലേറെ സ്വര്‍ണ്ണം നഷ്ടപ്പെട്ടതായി വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. വീട്ടുടമയായ ദേവി എല്‍ഐസി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണ്. രാജന് എത്യോപ്യയിലാണ് ജോലി.
രാജന്റെ ഭാര്യ ദേവി രാവിലെ 10 മണിയോടെ വീടുപൂട്ടി കല്യാണത്തിന് പോയിരുന്നു. തിരിച്ച് വീട്ടില്‍ വന്നപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ച വസ്ത്രങ്ങളും മറ്റ് സാധനങ്ങളും വാരിവലിച്ചിട്ട നിലയില്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 80 പവനോളം വരുന്ന സ്വര്‍ണം നഷ്ടപ്പെട്ടതായി അറിയുന്നത്. രാവിലെ പത്തു മണിയോടെയായിരുന്നു ദേവി വീട് പൂട്ടി വിവാഹ ചടങ്ങിന് പോയത്.
രണ്ട് മണിക്ക് തിരിച്ചെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍ പെട്ടത്. മുകളിലത്തെ നിലയുടെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കടന്നത്. വീട്ടുസാധനങ്ങളെല്ലാം വലിച്ചിട്ട നിലയിലാണ്. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
" f
https://www.facebook.com/Malayalivartha