സര്‍വകാല റെക്കോര്‍ഡുമായി കൊച്ചി മെട്രോ....പുതുവത്സരത്തലേന്ന് റെക്കോര്‍ഡ് വരുമാനം സ്വന്തമാക്കി കൊച്ചി മെട്രോ

സര്‍വകാല റെക്കോര്‍ഡുമായി കൊച്ചി മെട്രോ....പുതുവത്സരത്തലേന്ന് റെക്കോര്‍ഡ് വരുമാനം സ്വന്തമാക്കി കൊച്ചി മെട്രോ
പുതുവത്സരാഘോഷത്തോടനുബന്ധിച്ച് തലേന്ന് മാത്രം മെട്രോയില്‍ സഞ്ചരിച്ചത് 122897 പേരായിരുന്നു. 37,22,870 രൂപയാണ് ലഭിച്ചത്.
കൊച്ചി നഗരത്തിലുടനീളമുള്ള ആഘോഷങ്ങള്‍ കണക്കിലെടുത്ത് യാത്ര എളുപ്പവും സുരക്ഷിതവുമാക്കാനായി പുലര്‍ച്ചെ ഒരു മണി വരെ കൊച്ചി മെട്രോ സര്‍വീസ് നീട്ടിയിരുന്നു.
പുതുവര്‍ഷം പിറക്കുന്ന രാത്രി 12 മണിക്ക് പൊതുഗതാഗതത്തെ ആശ്രയിക്കുന്ന സാധാരണക്കാര്‍ക്കായി മെട്രോ സര്‍വീസ് 1 മണി വരെ നീട്ടുകയായിരുന്നു. അതേസമയം സര്‍വീസ് നീട്ടി നല്‍കുക മാത്രമല്ല, രാത്രിയുള്ള സര്‍വീസിന് പകുതി നിരക്ക് മാത്രമേ മെട്രോ ഈടാക്കിയിരുന്നുള്ളൂ. ഡിസംബര്‍ 31 രാത്രി 9 മണി മുതല്‍ ജനുവരി 1 അര്‍ധരാത്രി 1 മണി വരെ ടിക്കറ്റ് നിരക്കില്‍ 50% ന്റെ കിഴിവാണ് മെട്രോ നല്‍കിയത്.
"
https://www.facebook.com/Malayalivartha






















