കവടിയാര്‍ മാല കവര്‍ച്ചാ കേസ്... പ്രതി വെള്ളിമൂങ്ങക്ക് പ്രൊഡക്ഷന്‍ വാറണ്ട് , മൂന്നു സാക്ഷികള്‍ക്ക് അറസ്റ്റ് വാറണ്ട്, വീടിനകത്ത് ഹാളില്‍ ടി വി കണ്ടു കൊണ്ടിരുന്ന വീട്ടമ്മയുടെ സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്ത് രക്ഷപ്പെട്ട കേസ്

കവടിയാര്‍ മാല കവര്‍ച്ചാ കേസില്‍ ജയിലില്‍ കഴിയുന്ന അനവധി ക്രിമിനല്‍ കേസുകളിലെ പ്രതി അരുണ്‍ എന്ന വെള്ളിമൂങ്ങക്ക് പ്രൊഡക്ഷന്‍ വാറണ്ട്. തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടേതാണുത്തരവ്.
ജനുവരി 14 ന് പ്രതിയെ ഹാജരാക്കാന്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനാണ് കോടതി വാറണ്ടയച്ചത്. കള്ളിക്കാട് വില്ലേജില്‍ തേവന്‍കോട് ചെറുവാളക്കോണം സ്വദേശിയാണ് പ്രതി.വിചാരണക്ക് കോടതിയില്‍ ഹാജരാകാത്തതിന് മൂന്നു സാക്ഷികള്‍ക്ക് മജിസ്‌ട്രേട്ട് ലെനികുരാകര്‍ തോമസ് അറസ്റ്റ് വാറണ്ട് ഉത്തരവും പുറപ്പെടുവിച്ചു.
സാക്ഷികളെ അറസ്റ്റ് ചെയ്യാന്‍ പൂജപ്പുര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോടാണ് കോടതി ഉത്തരവിട്ടത്.
2021 ജൂണ്‍ 27 ന് രാത്രി 11.55 നാണ് സംഭവം നടന്നത്. കവഡിയാര്‍ ചിത്തിര നഗര്‍ റസിഡന്‍സ് വൈഷ്ണവം വീട്ടില്‍ മോഹനകുമാരന്‍ നായരുടെ ഭാര്യ ഉഷാകുമാരി ( 50 ) യുടെ മാലയാണ് കവര്‍ച്ച ചെയ്തത്. ഉഷകുമാരിയും മകനും ടി വി കണ്ടു കൊണ്ടിരിക്കുമ്പോള്‍ പ്രതി തുറന്നിട്ടിരുന്ന മുന്‍വശം വാതിലിലൂടെ അതിക്രമിച്ച് അകത്തേക്ക് ഓടിക്കയറി ഉഷാകുമാരിയുടെ കഴുത്തില്‍ കിടന്ന പവിത്രം മോഡലിലുള്ള 16 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണമാലയുടെ ഉദ്ദേശം 6 ഗ്രാം തൂക്കം വരുന്നതും 30,000 രൂപ വിലവരുന്നതുമായ ഒരു ഭാഗം വലിച്ച് പൊട്ടിച്ചെടുത്ത് പ്രതി മുന്‍വശം വാതിലിലൂടെ പുറത്തേക്ക് ഓടിപ്പോയി ശിക്ഷാര്‍ഹമായ കുറ്റങ്ങള്‍ ചെയ്തുവെന്നാണ് കേസ്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 457 (,പതുങ്ങിയിരുന്നുള്ള ഭവന കൈയ്യേറ്റം) , 392 (കവര്‍ച്ച) എന്നീ വകുപ്പുകളാണ് വിചാരണക്ക് മുന്നോടിയായി പ്രതിക്ക് മേല്‍ കോടതി ചുമത്തിയത്.
"
https://www.facebook.com/Malayalivartha






















