കൊല്ലത്ത് ഫാമിലെ കന്നുകാലികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കി; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ ഞെട്ടിക്കുന്ന ദൃശ്യം; പ്രതി പിടികൂടി പോലീസ്

കൊല്ലത്ത് ഫാമിലെ കന്നുകാലികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രതിയെ പിടികൂടി. സംഭവത്തിൽ പേരേടം സ്വദേശി മണി ആണ് പിടിയിലായത്. ഞായറാഴ്ച പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
കഴിഞ്ഞ ദിവസം തൊഴുത്തില്‍നിന്ന് മൃഗങ്ങളുടെ ശബ്ദം കേട്ട് ഫാമിലെ ജീവനക്കാര്‍ പുറത്ത് എത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ് കന്നുകാലികളെ പ്രതി ക്രൂരതയ്ക്ക് ഇരയാക്കിയത് മനസ്സിലായത്. എന്നാൽ ജീവനക്കാരെ കണ്ടതോടെ പ്രതി മതില്‍ ചാടി കടന്നുകളഞ്ഞു.
സംഭവത്തെ തുടര്‍ന്ന് ജീവനക്കാർ പൊലീസിനെ വിവരം അറിയിച്ചു. ഇതോടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് പ്രതിയെ തിരിച്ചറിയുകയുമായിരുന്നു. തുടർന്നുണ്ടായ ചോദ്യം ചെയ്യലിൽ പശുക്കളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതായി ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha






















