കൊട്ടിയം ദേശീയപാതയിൽ വാഹനാപകടം; ഗ്യാസ് സിലിണ്ടർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; പരിക്കേറ്റ സുഹൃത്ത് ആശുപത്രിയിൽ

കൊട്ടിയം ദേശീയപാതയിൽ വാഹനാപകടത്തിൽ ഒരു മരണം. ഗ്യാസ് സിലിണ്ടർ കയറ്റി പോവുകയായിരുന്ന ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരിൽ ഒരാൾ മരിച്ചു. അപകടത്തിൽ മുഖത്തല കിഴവൂർ വിശാഖ് ഭവനിൽ ശിവൻപിള്ളയുടെയും ബിജിയുടെയും മകൻ വൈശാഖ് (21) ആണ് മരിച്ചത്.
അതേസമയം വൈശാഖിന്റെ ഒപ്പമുണ്ടായിരുന്നയാൾക്ക് പരിക്കേൽക്കുകയും ചെയ്തു. നിലവിൽ ഇയാളൊടൊപ്പമുണ്ടായിരുന്ന സുഹൃത്ത് പഴയാറ്റിൻകുഴി സ്വദേശി മുഹമ്മദ് ഷായെ പരിക്കുകളോടെ മേവറത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടോടെ തട്ടാമല ജംഗ്ഷനടുത്തായിരുന്നു അപകടം ഉണ്ടായത്. കൊട്ടിയം കണ്ണനല്ലൂർ റോഡിലുള്ള പെട്രോൾ പമ്പിലെ ജീവനക്കാരനായ വൈശാഖ് സുഹൃത്തിനെ വീട്ടിൽ കൊണ്ടാക്കാനായി പോകുമ്പോഴായിരുന്നു അപകടം നടന്നത്. തുടർന്ന് ഇരവിപുരം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സംസ്കാരം ഇന്നു രാവിലെ പത്തിന് വീട്ടുവളപ്പിൽ നടന്നു. സഹോദരൻ വിശാഖ്.
https://www.facebook.com/Malayalivartha






















