സംസ്ഥാനത്തെ കളക്ടറേറ്റുകള്‍, ഡയറക്ടറേറ്റുകള്‍ വകുപ്പ് മേധാവികളുടെ ഓഫിസുകള്‍ എന്നിവിടങ്ങളില്‍ നാളെ മുതല്‍ ബയോമെട്രിക് പഞ്ചിംഗ് കര്‍ശനമായി നടപ്പാക്കുന്നു

സംസ്ഥാനത്തെ കളക്ടറേറ്റുകള്‍ ഡയറക്ടറേറ്റുകള്‍ വകുപ്പ് മേധാവികളുടെ ഓഫിസുകള്‍ എന്നിവിടങ്ങളില്‍ നാളെ മുതല്‍ ബയോമെട്രിക് പഞ്ചിംഗ് കര്‍ശനമായി നടപ്പാക്കുന്നു.
ശമ്പള സോഫ്റ്റുവെയറായ സ്പാര്‍ക്കുമായി പഞ്ചിങ്ങ് സംവിധാനം ബന്ധപ്പെടുത്തും. അനുവദിച്ച സമയത്തിലും വൈകിയെത്തുന്നവരുടേത് അവധിയായി കണക്കാക്കുന്നതാണ്.
മാര്‍ച്ച് 31 നു മുന്‍പായി സംസ്ഥാനത്തെ എല്ലാ ഓഫിസുകളിലും പഞ്ചിങ്ങ് നടപ്പാക്കണമെന്നാണ് നിര്‍ദേശമുള്ളത്. ഇന്നലെ മുതല്‍ നടപ്പാക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഇന്നലെയും ഇന്നും ഓഫീസുകള്‍ക്ക് അവധിയായിരുന്നു.
"
https://www.facebook.com/Malayalivartha






















