കൊച്ചിയിൽ മണ്ണ് കടത്താന്‍ കണക്ക് പറഞ്ഞ് കൈക്കൂലി വാങ്ങി; വീഡിയോയില്‍ കുടുങ്ങി എസ്‌ഐ ; അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ പൊലീസ് മേധാവി

കൊച്ചിയിൽ മണ്ണ് കടത്താന്‍ കണക്ക് പറഞ്ഞ് കൈക്കൂലി വാങ്ങിയ പോലിസ് കുടുങ്ങി. മണ്ണ് കടത്താന്‍ കണക്ക് പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. മാത്രമല്ല ജീപ്പിലിരിക്കുന്ന ഗ്രേഡ് എസ്‌ഐ കൈക്കൂലി വാങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
അതേസമയം എറണാകുളം അയ്യമ്പുഴയിലെ ഗ്രേഡ് എസ്‌ഐയ്‌ക്കെതിരായ വീഡിയോയാണ് പ്രചരിക്കുന്നത്. മാത്രമല്ല രണ്ട് ലോഡ് മണ്ണ് കടത്താന്‍ 500 രൂപയാണ് കൈക്കൂലിയായി നല്‍കിയതെന്നാണ് വിവരം. എന്നാൽ ഇത് പോരെന്നും കൂടുതല്‍ വേണമെന്നും എസ്‌ഐ പറയുന്നതും, എസ്‌ഐയുടെ അതൃപ്തിക്ക് പിന്നാലെ കൂടുതല്‍ പണം കൊടുക്കുന്നതും വീഡിയോയിലുണ്ട്.
ഇതോടൊപ്പം തന്നെ കൈക്കൂലിയായി 500 രൂപ നല്‍കിയപ്പോള്‍ ഇത് ഒന്ന് ഡിവൈഡ് ചെയ്ത് കാണിച്ചേ എന്ന് ചോദിച്ച് കൊണ്ടാണ് കൂടുതല്‍ പണം എസ്‌ഐ ആവശ്യപ്പെട്ടത്. ദൃശ്യങ്ങൾ പുറത്ത് വന്ന്, സംഭവം വിവാദമായതിനെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha






















