ഗുരുവായൂരില്‍ കണ്ണനു മുന്നില്‍ 'ദമയന്തി'യായി കലക്ടര്‍ ഗീത; കാണികളില്‍ വിസ്‌മയം തീർത്ത് കലക്ടര്‍

ഗുരുവായൂരില്‍ കണ്ണനു മുന്നില്‍ 'ദമയന്തി'യായി അരങ്ങിലെത്തി കലക്ടര്‍ ഗീത. കലക്ടറുടെ ഔദ്യോഗിക തിരക്കുകള്‍ക്കിടയിലാണ് ഗുരുവായൂരില്‍ എത്തി നൃത്തം അവതരിപ്പിച്ചത്. വയനാട് കലക്ടര്‍ എ ഗീതയാണ് നളചരിതം ഒന്നാം ദിവസത്തിലെ 'ദമയന്തി'യായി അരങ്ങിലെത്തിയത്.
അതേസമയം ഇന്നലെയായിരുന്നു മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ അവതരണം. കൂടാതെ നളചരിതം ആട്ടക്കഥയിലെ നൃത്യ നാട്യ ആംഗിക പ്രധാനമായ 'ദമയന്തി'യെ തികഞ്ഞ വഴക്കത്തോടെയും ഭാവങ്ങളോടെയുമാണ് കലക്ടര്‍ ഗീത അവതരിപ്പിച്ചത്.
അതുപോലെ 'ദമയന്തി'യായി അരങ്ങിലെത്തിയത് കലക്ടറാണെന്ന് അറിഞ്ഞപ്പോള്‍ കാണികളില്‍ അമ്പരപ്പുണ്ടാക്കിയിരുന്നു. കൂടാതെ ചെറുപ്പത്തിലേ ഭരതനാട്യം അഭ്യസിച്ചിട്ടുള്ള ഗീത ഒരു വര്‍ഷമായി കഥകളി അഭ്യസിച്ചു വരികയായിരുന്നു. കോട്ടയ്ക്കല്‍ സി എം ഉണ്ണികൃഷ്ണന്‍ ആണ് ഗുരു. പഠനം പകുതിയും ഓണ്‍ലൈനില്‍ ആയിരുന്നെന്നാണ് വിവരം.
https://www.facebook.com/Malayalivartha






















